പുതുച്ചേരിയില്‍ മന്ത്രിസഭയായി, അഞ്ച് പേര്‍ സത്യപ്രതിജ്ഞ ചെയ്തു, ബിജെപിക്ക് രണ്ട് മന്ത്രിമാര്‍
ചെന്നൈ: പുതുച്ചേരിയില്‍ സസ്‌പെന്‍സിന് വിരാമമിട്ട് രംഗസ്വാമി . മന്ത്രിസഭ തല്‍ക്കാലത്തേക്ക് നിലവില്‍ വന്നിരിക്കുകയാണ്. അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. രണ്ട് പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. നേരത്തെ സര്‍ക്കാര്‍ പിടിക്കാന്‍ ബിജെപി നടത്തിയ രഹസ്യ നീക്കങ്ങള്‍ എന്‍ആര്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നത്. അന്‍പത് ദിവസത്തോളം മന്ത്രിസഭാ രൂപീകരണം വൈകിയതും അതുകൊണ്ടാണ്. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ചര്‍ച്ചകള്‍ക്ക് അവസാനമാണ്.

അതേസമയം ബിജെപി ആദ്യമായിട്ടാണ് പുതുച്ചേരിയില്‍ ഭരണത്തിന്റെ ഭാഗമാവുന്നത്. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമായത്. പ്രമുഖ നേതാവ് നമശ്ശിവായം മന്ത്രിസഭയുടെ ഭാഗമായിട്ടുണ്ട്. അദ്ദേഹവും മറ്റൊരു നേതാവ് സായ് ജെ ശ്രാവണന്‍ കുമാറുമാണ് ബിജെപിയുടെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കെ ലക്ഷ്മിനാരായണന്‍, ജീകുമാര്‍, ചന്ദിര പ്രിയങ്ക എന്നിവരാണ് എന്‍ആര്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ചന്ദിര പ്രിയങ്കയാണ് പുതുച്ചേരി സര്‍ക്കാരിലെ ആദ്യ വനിതാ മന്ത്രി. ബുധനാഴ്ച്ചയാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് മുഖ്യമന്ത്രിമാരുടെ പട്ടിക ലഭിച്ചത്. അതേസമയം മന്ത്രിസഭയില്‍ ആറ് മന്ത്രിമാര്‍ വരെ ഉള്‍പ്പെടുത്താം. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടിന് മുമ്പേ വീണതിന് പിന്നാലെയാണ് ബിജെപി എന്‍ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. മെയ് ഏഴിന് മുഖ്യമന്ത്രിയായി രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി ബിജെപിയും എന്‍ആര്‍ കോണ്‍ഗ്രസും പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു.
Recommended Video
ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് രംഗസ്വാമി തയ്യാറായില്ല. ഒടുവില്‍ സ്പീക്കര്‍ പദവി കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. എംബലം ആര്‍ സെല്‍വം സ്പീക്കറായി തിരഞ്ഞെടുക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജോണ്‍ കുമാറിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം അദ്ദേഹത്തിന് ലഭിച്ചില്ല. എന്‍ആര്‍ കോണ്‍ഗ്രസിന് പത്ത് സീറ്റാണ് പുതുച്ചേരിയില്‍ ലഭിച്ചത്. ബിജെപി ആറ് സീറ്റിലും വിജയിച്ചിരുന്നു.












Click it and Unblock the Notifications