ഭരണതലപ്പത്ത് രണ്ടാമനായി അമിത് അനില്‍ ചന്ദ്ര ഷാ! മോദി കരുതിവെച്ച സര്‍പ്രൈസ്!! ഇനി?
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാം മന്ത്രിസഭയില്‍ അമിത് ഷാ രണ്ടാമനായി എത്തുമെന്നായിരുന്നു ആദ്യമേ കണക്കാക്കപ്പെടിരുന്നത്. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിക്ക് ശേഷം രാജ്നാഥ് സിങ്ങ് സത്യപ്രതിജ്ഞ ചെയ്തതോടെ അമിത് ഷായുടെ പദവിയെ കുറിച്ചുള്ള ആകാംഷകളും ഏറി. ധനകാര്യം, പ്രതിരോധം എന്നീ വകുപ്പുകള്‍ ഉയര്‍ന്ന് കേട്ടെങ്കിലും എല്ലാ സസ്പെന്‍സും അവസാനിച്ചിരിക്കുകയാണിപ്പോള്‍. അമിത് ഷാ തന്നെ മോദി സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് കൈയ്യാളും. മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും തിരുമാനമായിട്ടുണ്ട്.
സസ്പെന്‍സ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!! ഇനി ഭരണക്കരുത്തില്‍!
അമിത് ഷാ പാര്‍ട്ടി തലപ്പത്ത് നിന്ന് മാറുമ്പോള്‍ ഇനി ആരാകും ബിജെപി അധ്യക്ഷനാകുകയെന്ന ചോദ്യവും ശക്തമായിരിക്കുകയാണ്. ജെപി നഡ്ഡ ഷായുടെ സ്ഥാനത്തെത്തുമെന്നുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് സജീവമായി തന്നെയുണ്ട്. അതേസമയം ഇന്ത്യന്‍ രാഷ്ട്രീയം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത മോദി-ഷായെന്ന അപൂര്‍വ്വ കൂട്ട് കെട്ടില്‍ ഇനി പിറക്കുന്ന രാഷ്ട്രീയ കളികള്‍ക്കായി ജനാധിപത്യം ആകാംഷയോടെ കണ്ണ് നട്ടിരിക്കുകയാണ്.
ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ എല്‍കെ അദ്വാനിയുടെ റെക്കോഡ് ഭൂരിപക്ഷം മറികടന്ന പ്രകടനത്തോടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇത്തവണ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ദയെ 5,57,014 വോട്ടുകള്‍ക്കാണ് അമിത് ഷാ പരാജയപ്പെടുത്തിയത്. ഷായുടെ കന്നി മത്സരമായിരുന്നു ഇത്. 2017 ജുലൈയില്‍ രാജ്യസഭ എംപിയായ ശേഷം 21 മാസങ്ങള്‍ക്ക് ശേഷമാണ് ഷാ ലോക്സഭയിലേക്ക് മത്സരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 പേര്‍ അടങ്ങുന്നതാണ് രണ്ടാം ബിജെപി സര്‍ക്കാര്‍. ക്യാബിനറ്റ് റാങ്കുളള 25 മന്ത്രിമാരും സഹമന്ത്രിമാരായി കേരളത്തിലെ വി മുരളീധരന്‍ അടക്കം 33 പേരും. ഒന്നാം മോദി മന്ത്രിസഭയിലെ പ്രമുഖരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, മനേക ഗാന്ധി, ഉമാ ഭാരതി, സുരേഷ് പ്രഭു, ജെപി നദ്ദ എന്നിവര്‍ക്ക് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചിട്ടില്ല.