അജയ് മാക്കനെ അട്ടിമറിച്ച് ലോക്‌സഭയിലേക്ക്, ബിജെപിയുടെ ഉറച്ച ശബ്ദം; ആരാണ് പുതിയ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
രണ്ടാം മോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിൽ നടന്നു. ഒട്ടേറെ പുതുമുഖങ്ങളെ ഇത്തവണ ഉള്‍പ്പെടുത്തിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ പുനംസംഘടന. പുതിയ കേന്ദ്ര മന്ത്രിമാരുടെ പട്ടികയില്‍ ലോക്‌സഭാ എംപി മീനാക്ഷി ലെഖിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.
പുതുമുഖങ്ങള്‍ക്ക് പരിഗണന ലഭിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ച നേതാക്കളില്‍ ഒരാണ് മീനാക്ഷി . ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ ലോക്‌സഭയിലേക്ക് എത്തിയ ബിജെപിയുടെ മികച്ച നേതാവായ ലേഖി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
Recommended Video

രാഷ്ട്രീയ നേതാവിന് പുറമെ മികച്ച ഒരു അഭിഭാഷകയും കൂടിയാണ് ലേഖി. നിരവധി ട്രൈബ്യൂണലുകള്‍ക്ക് പുറമെ ദില്ലി ഹൈക്കോടതിയില്‍ അഭിഭാഷകയായി സേവനമനുഷ്ഠിച്ച മീനാക്ഷി ഇപ്പോള്‍ സുപ്രീം കോടതിയില്‍ അറിയപ്പെടുന്ന അഭിഭാഷകയാണ്. ഒരു അഭിഭാഷകയെന്ന നിലയില്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം, കുടുംബ തര്‍ക്കങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആള്‍ കൂടിയാണ് മീനാക്ഷി. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് 2019ല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനമല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഒരു സാമൂഹ്യ പ്രവര്‍ത്തകയെന്നതിന് പുറമെ ദേശീയ വനിതാ കമ്മിഷനുമായി ബന്ധപ്പെട്ടും മീനാക്ഷി ലേഖി പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ സംവരണം, ജോലിസ്ഥലത്ത് സ്ത്രീകള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതിന് എതിരെ (പ്രിവന്‍ഷന്‍, നിരോധനം, പരിഹാരം) തയ്യാറാക്കിയ ബില്ലിന്റെ കരട് സമിതിയില്‍ മീനാക്ഷി അംഗമായിരുന്നു.

പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ബിജെപിയുടെ സുപ്രധാന പദവികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രാഗല്‍ഭ്യത്തെ തുടര്‍ന്ന് ബിജെപിയുടെ വക്താവായി നീണ്ട കാലം പ്രവര്‍ത്തിച്ചിരുന്നു. ഇതോടൊപ്പം ദ വീക്ക് മാഗസീനില്‍ പ്രത്യേക കോളം എഴുതിയിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധ നേടിയ മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന സംവാദങ്ങളില്‍ മീനാക്ഷി ലേഖിയുടെ സാന്നിദ്ധ്യം പ്രധാനപ്പെട്ടതായിരുന്നു.

2010 മുതലാണ് ലേഖി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ബിെജപി മഹിള മോര്‍ച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തിലൂടെ നേതൃ രംഗത്തേക്ക് എത്തിയ ലേഖിയെ 2013ല്‍ ബിജെപിയുടെ വക്താവായി നിയോഗിച്ചു. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ലേഖി ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടര്‍ന്ന് 2019ലും അതേ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 2017 ല്‍ ലേഖിക്ക് മികച്ച പുതുമുഖ വനിതാ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പാര്‍ലമെന്റ് ലോക്മത് പുരസ്‌കാരം ലഭിച്ചു.

1967 ഏപ്രില്‍ 30ന് ദില്ലിയില്‍ ആണ്് മീനാക്ഷി ലേഖി ജനിച്ചത്. ദില്ലിയിലെ ഹിന്ദു കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിഎസ്സി ബിരുദം നേടിയ ശേഷം ഡിയുവിന്റെ ലോ സെന്ററില്‍ നിന്ന് എല്‍എല്‍ബി ബിരുദം സ്വന്തമാക്കി. 1990 മുതല്‍ ദില്ലി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അരംഭിച്ചു. സുപ്രീം കോടതിയില്‍ അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമാന്‍ ലേഖി ആണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications