ജ്വല്ലറിക്കാര്‍ കടുങ്ങും; ഇനി കാര്‍ഡ് വഴി പണമടച്ചാല്‍ സര്‍ച്ചാര്‍ജില്ല
ദില്ലി: ജ്വല്ലറി മുതലാളിമാര്‍ക്ക് ഇനി കഷ്ടകാലം. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് ഇടപാടുകള്‍ നടത്തുമ്പോഴുള്ള സര്‍വ്വീസ് ചാര്‍ജും സര്‍ചാര്‍ജും എടുത്ത് കളയാന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇനി അധിക ചാര്‍ജ് എടുക്കാന്‍ മുതലാളിമാര്‍ക്ക് കഴിയില്ല.
പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭ യോഗമാണ് ഡിജിറ്റല്‍ സമ്പ്രദായം വഴിയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത്. കള്ളപണത്തിന്റെ കൈമാറ്റം കുറയ്ക്കുന്നതിനുള്ള നടപടി എന്ന നിലയിലാണ് ധനകാര്യ മന്ത്രാലയം ഈ നിര്‍ദേശം അംഗീകരിച്ചത്.

സാധാരണ ഗതിയില്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ജ്വല്ലറി മുതലാളിമാര്‍ പ്രോത്സാഹിപ്പിക്കാറില്ല. നേരിട്ട് പണമായി നല്‍കുമ്പോള്‍ ടാക്‌സ് വെട്ടിപ്പ് നടത്തുന്നതിനുവേണ്ടിയാണ് ജ്വല്ലറികളില്‍ ഡിജിറ്റല്‍ സമ്പ്രദായം പ്രോത്സാഹിപ്പികാത്തത്. ഇനി ഇത്തരം വെട്ടിപ്പുകള്‍ നടക്കില്ല.
പണം നേരിട്ട് കൈമാറ്റം ചെയ്യുന്നത് കുറയ്ക്കുന്നതിനാണ് ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് പണമിടപാട് നടത്തുന്ന വ്യക്തികള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. പെട്രോള്‍ പമ്പുകളിലും ഗ്യാസ് ഏജന്‍സികളിലും റെയില്‍വേ ടിക്കറ്റ് ബുക്കിങിനും ക്രെഡിറ്റ,് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അധിക തുക ഈടാക്കാന്‍ കഴിയില്ല.
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗം പണമായുള്ള കൈമാറ്റങ്ങള്‍ കുറയ്ക്കലാണെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇപ്പോഴുള്ള നടപടി അതിന്റെ തുടര്‍ച്ചയാണ്.
ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ഡിജിറ്റലൈസേഷന്‍ നടക്കുന്നത്. ഇത് വന്‍ വന്‍ജയത്തിലേക്കാണ് നീങ്ങുന്നത്. ബാങ്കുവഴിയുള്ള ഇടപാടുകളാണ് ഇപ്പോള്‍ സാധാരണക്കാര്‍ പോലും നടത്തുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ സമ്പ്രദായം വഴിയുള്ള പണമിടപാടുകള്‍ക്ക് അധിക തുക എടുത്തു കളയാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ഉപയോഗപ്രദമായിരിക്കും എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.












Click it and Unblock the Notifications