കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള്‍സെന്റര്‍ തട്ടിപ്പ്; മുഖ്യപ്രതി കാമുകിക്ക് നല്‍കിയത് 2.5 കോടി രൂപയുടെ കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കോള്‍സെന്റര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സാഗര്‍ താക്കര്‍ കാമുകിക്ക് നല്‍കിയത് 2.5 കോടിരൂപയുടെ ഓഡി കാറാണെന്ന് അന്വേഷണസംഘം. കഴിഞ്ഞദിവസം മുംബെയില്‍ വെച്ചാണ് 300 മില്യണ്‍ ഡോളര്‍ തട്ടിപ്പു നടത്തിയ സാഗറിനെ പിടികൂടിയത്. അമേരിക്കന്‍ ബാങ്കിന്റെ ഉപഭോക്താക്കളെ പറ്റിച്ചാണ് സാഗര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.

കേസില്‍ അന്വേഷണം തുടങ്ങിയതോടെ ദുബായിലേക്ക് കടന്ന സാഗര്‍ കഴിഞ്ഞദിവസം മുംബൈയില്‍ മടങ്ങിയെത്തിയ ഉടനാണ് അറസ്റ്റിലായത്. തട്ടിയെടുത്ത പണം ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുകയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് 2.5 കോടി രൂപ സാഗര്‍ തന്റെ കാമുകിക്ക് നല്‍കിയതെന്ന് പൂണെ പോലീസ് വ്യക്തമാക്കുന്നു.

cargift

സംഭവത്തില്‍ ഇതുവരെയായി ഏകദേശം എഴുപതോളംപേരെ അറസ്റ്റ് ചെയ്തിരുന്നു. താനെ കേന്ദ്രമാക്കി തുടങ്ങിയ കോള്‍ സെന്ററുകള്‍ വഴി 15,000ത്തോളം അമേരിക്കക്കാരെ വ്യാജകോളുകളിലൂടെ ബാങ്ക് വിശദാംശങ്ങള്‍ നേടിയശേഷം പണം തട്ടിയെടുക്കുകയായിരുന്നു. അമേരിക്കന്‍ പോലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് താനെ പോലീസ് കേസ് ഏറ്റെടുത്തത്.

പതിനാറാം വയസുമുതല്‍ ഓണ്‍ലൈന്‍ ലോകത്ത് വിഹരിക്കുന്നയാളാണ് പോലീസ് പിടികൂടിയ സാഗര്‍ താക്കര്‍. മെന്ററും ഉപദേശകനുമായ ജഗദീഷ് കഹാനിയാണ് സാഗറിന്റെ ഗുരു. ജഗദീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ ഇന്ത്യന്‍ താരത്തിന്റെ കാര്‍ 70 ലക്ഷം രൂപയ്ക്ക് വാങ്ങിയ താക്കറിന്റെ കാര്‍ പോലീസ് കണ്ടെടുത്തിരുന്നു.

English summary
Call centre scam mastermind who gave girlfriend Rs 2.5-cr Audi held in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X