മോദിയെ വീഴ്ത്താന്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിലെത്തി, രാഹുലുമായി കൈകോര്‍ത്തു!! പക്ഷേ നടന്നില്ല!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ലോകം മുഴുവന്‍ ഞെട്ടലോടെ കേട്ട പേരായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക. തൊട്ടുപിന്നാലെ തന്നെ വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്തി എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതില്‍ ഇന്ത്യയും ഉണ്ടായിരുന്നു. അനലിറ്റിക്കയുമായി ബിജെപിയും കോണ്‍ഗ്രസും വരെ ബന്ധപ്പെട്ടു എന്നും ആരോപണമുയര്‍ന്നു. വിഷയത്തില്‍ പിന്നീട് കോണ്‍ഗ്രസ് കുരുക്കിലാവുന്നതാണ് കണ്ടത്.

സിംഗപ്പൂരിലുള്ള കമ്പനി കോണ്‍ഗ്രസ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. ഇതിന്റെ തെളിവുകളും ബിജെപി പുറത്തുവിട്ടിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ചേര്‍ന്ന് പദ്ധതിയിട്ടെന്നാണ് സൂചന.

കോടികളുടെ കരാര്‍

കോടികളുടെ കരാര്‍

ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കോണ്‍ഗ്രസ് കരുത്താര്‍ജിച്ച് വരവേയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഏറെ തിരിച്ചടിയുണ്ടാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. കേംബ്രിഡ്ജ് വിവാദങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായിട്ടാണ് സൂചന. അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രതിനിധി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മോദിയെ പരാജയപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രാഹുല്‍ പിന്തുണ നല്‍കിയെന്നാണ് സൂചന. അതേസമയം ഇതിനായി രണ്ടരക്കോടി രൂപയാണ് അനലിറ്റിക്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പണം കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

സമൂഹമാധ്യങ്ങളില്‍ വിവരം ചോര്‍ത്തല്‍

സമൂഹമാധ്യങ്ങളില്‍ വിവരം ചോര്‍ത്തല്‍

സമൂഹമാധ്യമങ്ങളിലെ വിവരം ചോര്‍ത്തുന്നതില്‍ വിദഗ്ധരാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. ഇത് വ്യക്തമാക്കുന്ന തരത്തിലാണ് ഇവര്‍ കോണ്‍ഗ്രസിനും സഹായം ചെയ്യാമെന്നേറ്റത്. വോട്ടര്‍മാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തി കോണ്‍ഗ്രസിന് അനുകൂലമായി വിധത്തില്‍ പ്രചാരണപരിപാടികള്‍ നടത്താമെന്ന നിര്‍ദേശമാണ് കേംബ്രിഡ്ജ് അനിലറ്റിക്ക മുന്നോട്ടുവച്ചത്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകാര്യമായിരുന്നു എന്നാമ് സൂചന. നേരത്തെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും ഇതുവഴി ബിജെപിയെയും നരേന്ദ്ര മോദിയെ വീഴ്ത്താന്‍ സാധിക്കുമെന്ന് രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞതും ഇതോടെ സംശയത്തിന്റെ നിഴലിലാണ്.

കോണ്‍ഗ്രസിന്റെ കുറ്റസമ്മതം

കോണ്‍ഗ്രസിന്റെ കുറ്റസമ്മതം

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നേരത്തെ വിവിധ തരത്തിലുള്ള തെളിവുകള്‍ കോണ്‍ഗ്രസിനെതിരെ വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സിഇഒയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കണ്ട സംഭവത്തിലും വലിയ വിവാദം ഉയര്‍ന്നിരുന്നു. അതേസമയം അനലിറ്റിക്കയിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരുകരാറിലും ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ വിംഗ് പറഞ്ഞു. അനലിറ്റിക്ക മുന്നോട്ടുവെച്ചത് വാണിജ്യ താല്‍പര്യപ്രകാരമുള്ള ഒരു നിര്‍ദേശമാണെന്നും പാര്‍ട്ടി ഇത് സ്വീകരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ഡാറ്റ അനിലിറ്റിക്‌സ് വിഭാഗം അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളും

മുതിര്‍ന്ന നേതാക്കളും

കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള ബന്ധം രാഹുലിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ മാത്രമല്ല മുതിര്‍ന്ന നേതാക്കളായ ജയറാം രമേഷും പി ചിദംബരവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. 2017 നവംബറിലാണ് അനലിറ്റിക്ക 50 പേജുള്ള നിര്‍ദേശങ്ങളുമായി ഇന്ത്യയിലെത്തിയത്. ഡാറ്റ ഡ്രിവണ്‍ ക്യാംപയിന്‍ ദ പാത്ത് ടു ദ 2019 ലോക്‌സഭ എന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക സസ്‌പെന്റ് ചെയ്ത സിഇഒ അലക്‌സാന്‍ഡര്‍ നിക്‌സാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശവുമായി നിക്‌സ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. അന്ന് രാഹുല്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായിരുന്നു. ഇതിന് പുറമേയാണ് ജയറാം രമേഷുമായും പി ചിദംബരവുമായി ചര്‍ച്ച നടത്തിയത്.

വലതുപക്ഷ സംഘടന

വലതുപക്ഷ സംഘടന

കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി ഏഴരക്കോടി രൂപയാണ് അനലിറ്റിക്ക ശരിക്കും ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി യാതൊരു ബന്ധവും വേണ്ടെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഈ നിര്‍ദേശം തള്ളിയത്. അനലിറ്റിക്ക വലതുപക്ഷ സംഘടനയാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ ഇന്ത്യയിലെത്തിയതെന്നും നേതൃത്വം രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നാണ് സൂചന. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചതാണെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ നിരവധി ഏജന്‍സികള്‍ തങ്ങളെ ബന്ധപ്പെടാറുണ്ടെന്നും ചക്രവര്‍ത്തി വ്യക്തമാക്കി.

ഇന്ത്യയിലെ ദുരഭിമാന കൊല, പാകിസ്താനിലെ തീവ്രവാദം, കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപെടല്‍ കഴിഞ്ഞിട്ടില്ല

കോണ്‍ഗ്രസിനെ കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചു, പാര്‍ട്ടികളുടെ വിവരം ചോര്‍ത്തി, വിവാദം കത്തുന്നു!!

ബിജെപി നേതൃത്വം സീറ്റ് നല്‍കിയില്ല, പൊട്ടിക്കരഞ്ഞ് എംഎല്‍എ!! ഒപ്പം അണികളുടെ പ്രക്ഷോഭവും!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Cambridge Analytica Pitched Election Strategy To Congress Boss Met Rahul Gandhi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്