'മാന്യമായ പ്രാതിനിധ്യം നൽകിയാൽ നിതീഷ് കുമാർ സർക്കാരിന്റെ ഭാഗമാകാം; നിലപാട് മാറ്റി സിപിഐ
പാട്ന; അർഹമായ പ്രാതിനിധ്യം നൽകിയാൽ ബിഹാറിൽ സർക്കാരിന്റെ ഭാഗാമാകാൻ തയ്യാറാണെന്ന് സി പി ഐ. തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്. ചർച്ച പുരോഗമിക്കുകയാണെന്നും മുതിർന്ന സി പി ഐ നേതാവ് അതുൽ കുമാർ പറഞ്ഞു. സർക്കാരിന്റെ ഭാഗമാകാൻ ഇല്ലെന്നും പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നുമായിരുന്നു ഇടതുപാർട്ടികൾ നേരത്തേ സ്വീകരിച്ച നിലപാട്.

പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തുകയും സർക്കാരിന്റെ മുൻഗണനകളെ കുറിച്ചടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. മഹാഗത്ബന്ധൻ സർക്കാരിന്റെ സഖ്യകക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. സിപിഐക്ക് മാന്യമായ പ്രാതിനിധ്യം നൽകിയാൽ നിതീഷ് കുമാർ മന്ത്രിസഭയുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്, അതുൽ കുമാർ വ്യക്തമാക്കി.

മറ്റ് ഇടത് പാർട്ടികളുടെ നിലപാടിൽ തങ്ങൾക്ക് യാതൊന്നും ചെയ്യാനില്ലെന്നും കുമാർ പറഞ്ഞു.സിപിഐ ഇന്ത്യയിലെ ഏറ്റവും വലിയ ഇടത് പാര്‍ട്ടിയാണ് അതുകൊണ്ട് തന്നെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മാന്യമായ സ്ഥാനം ലഭിക്കേണ്ടതുണ്ട്. കേന്ദ്രത്തിലെ എച്ച് ഡി ദേവഗൗഡയുടെയും ഐ കെ ഗുജ്‌റാളിന്റെയും സർക്കാരിൽ സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായി 1996 മുതല്‍ 1998 വരെ സേവനം അനുഷ്ഠിച്ചിരുന്നുവെന്നും അതുൽ കുമാർ പറഞ്ഞു.

അതേസമയം ഏതെങ്കിലും വകുപ്പുകൾ സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന കാര്യം അതുൽ വ്യക്തമാക്കിയില്ല. നിലവിൽ ബിഹാര്‍ നിയമസഭയില്‍ രണ്ട് അംഗങ്ങളാണ് സി പി ഐയ്ക്കുള്ളത്. നിയമസഭാ കൗണ്‍സിലിലും സി പി ഐക്ക് പ്രാതിനിധ്യമുണ്ട്. സി പി ഐ എം എല്ലിനാണ് കൂടൂതൽ സീറ്റുകൾ ഉള്ളത്. 12 എം എൽ എമാരാണ് പാർട്ടിക്കുള്ളത്. സി പി എമ്മിന് 2 അംഗങ്ങളും.

നേരത്തേ സി പി ഐ എം എല്ലിനെ സർക്കാരിന്റെ ഭാഗമാകാൻ നിതീഷ് കുമാർ ക്ഷണിച്ചിരുന്നു. എന്നാൽ പുറത്ത് നിന്ന് പിന്തുണയ്ക്കാം എന്നായിരുന്നു പാർട്ടിയുടെ തീരുമാനം. ഇതേ നിലപാട് തന്നെയായിരുന്നു സി പി എമ്മും സ്വീകരിച്ചിരുന്നത്. മഹാഗഡ്ബന്ധൻ സഖ്യത്തിൽ ഏഴ് പാർട്ടികളാണ് ഉള്ളത്. ആർ ജെ ഡി -79, ജെ ഡി യു -44, കോൺഗ്രസ് -19, ഹിന്ദുസ്ഥാനി അവാമി മോർച്ച നാല് എന്നിങ്ങനെയാണ് അംഗങ്ങൾ.

അതേസമയം മന്ത്രിസഭയിൽ പാർട്ടികൾക്ക് എത്രവീതം സ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവിലെ ധാരണ പ്രകാരം ജെ ഡി യു വിന് 13 മന്ത്രിസ്ഥാനങ്ങളും ആർ ജെ ഡിക്ക് 17 മന്ത്രിസ്ഥാനങ്ങളും ലഭിക്കും. എന്നാൽ കൂടുതൽ സ്ഥാനങ്ങൾക്കായുള്ള ആർ ജെ ഡിയുടെ ഡിമാന്റ് നിതീഷ് എത്രത്തോളം അംഗീകരിക്കുമെന്നതാണ് ഉയരന്ന ചോദ്യം. വൈകാതെ തന്നെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്.
'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications