കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; അംഗീകരിക്കാനാകില്ല! ഇതെന്ത് നീതിയെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. കേസില്‍ റിവ്യൂ ഹര്‍ജി നല്‍കും. അതേസമയം പ്രകോപനപരമായ പ്രതികരണങ്ങളില്‍ ഏര്‍പ്പെടരുതെന്നും സംയമനവും ഐക്യവും പുലര്‍ത്തണമെന്നും ബോര്‍ഡ് ജനങ്ങളോട് ആവശ്യപ്പെട്ടു.

ayodhya-case

ഞങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയ്യേറിയിട്ട് പകരം അഞ്ച് ഏക്കര്‍ സ്ഥലം തരുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. ഇക്കാര്യത്തില്‍ എവിടെയാണ് നീതി. വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കും. അത് തങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

വിധിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. വിധിയെ മാനിക്കുന്നുവെങ്കിലും തൃപ്തരല്ലെന്നായിരുന്നു മുസ്ലീം വഖഫ് ബോര്‍ഡ് പ്രതികരിച്ചത്. വിധിയുടെ വിശദമായ പകര്‍പ്പ് ലഭിച്ച ശേഷം പുന:പരിശോധനാ ഹര്‍ജിയില്‍ തിരുമാനം എടുക്കുമെന്നും വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പ്രതികരിച്ചിരുന്നു.

വിധിയെ മാനിക്കുന്നുവെന്നായിരുന്നു അജ്മീര്‍ ദര്‍ഗ പ്രതികരിച്ചു. സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. പരമോന്നത നീതിപീഠത്തിന്‍റെ തീരുമാനത്തെ എല്ലാവരും മാനിക്കണം. ലോകം ഇന്ന് ഇന്ത്യയിലേക്ക് ഉറ്റ് നോക്കുകയാണ്, ഈ സമയത്ത് നമ്മള്‍ നമ്മുടെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്, ദർഗ ദിവാൻ സൈനുൽ അബെദിൻ അലി ഖാൻ പറഞ്ഞു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

അയോധ്യയിലെ തര്‍ക്ക ഭൂമിക്ക് പുറത്ത് മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ നല്‍കാമെന്നായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി. ഇതിനായി മൂന്ന് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
തര്‍ക്ക ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാന്‍ വഖഫ് ബോര്‍ഡിനായില്ലെന്നും കോടതി വിലയിരുത്തിയിരുന്നു.

രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ്; നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കോടതിരാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ്; നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കോടതി

നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

English summary
Can't accept SC verdict as justice, will explore legal recourse: AIMPLB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X