കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ മുതിര്‍ന്ന ജെഡിയു നേതാവ് കോണ്‍ഗ്രസിലേക്ക്! ബിജെപി-ജെഡിയു സഖ്യത്തില്‍ മുറുമുറുപ്പ്!

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തിരിച്ചടികള്‍ ഒന്നൊന്നായി നേരിടുകയാണ് ബിജെപി. ഭരണ വിരുദ്ധ വികാരത്തിന് പുറമേ സഖ്യകക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒരുഭാഗത്ത്. മറുഭാഗത്ത് പ്രമുഖ നേതാക്കളടക്കം കൂടുവിട്ട് കൂടുമാറ്റം നടത്തുകയാണ്.ബിഹാറിലും സമാന സ്ഥിതിയാണ് പാര്‍ട്ടി നേരിടുന്നത്.

പക്ഷേ ബിജെപിയില്‍ നിന്നല്ല മറിച്ച് സഖ്യകക്ഷിയായ ജെഡിയുവില്‍ നിന്ന് പ്രമുഖ നേതാവ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. ബിജെപിയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് ജെഡിയു നേതാവിന്‍റെ പടിയിറക്കം. ഇവിടെ ജെഡിയുവുമായി സഖ്യത്തിലാണ് ബിജെപി.

 ബിജെപി ജെഡിയു സഖ്യം

ബിജെപി ജെഡിയു സഖ്യം

ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവുമായി സഖ്യത്തിലാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. അതേസമയം 2014 ല്‍ ജെഡിയു ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നാല്‍ വെറും രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

 കളം മാറ്റി നിതീഷ്

കളം മാറ്റി നിതീഷ്

ബിജെപി 22 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.ഇതോടെ നിതീഷ് കുമാര്‍ തന്ത്രം മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ലാലുപ്രസാദ് യാദവിന്‍റെ ആര്‍എല്‍ഡിയുമായും സഖ്യത്തിലെത്തി. മികച്ച വിജയം നേടി.

 ബിജെപിയോട് ചേര്‍ന്ന്

ബിജെപിയോട് ചേര്‍ന്ന്

എന്നാല്‍ ഈ സഖ്യം അധിക നാള്‍ നീണ്ടില്ല. പിന്നാലെ ബിജെപിയുമായി നിതീഷ് അടുത്തു. പുതിയ സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ബിജെപിയുമായി സീറ്റുവിഭജനം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ബിജെപി -ജെഡിയു സഖ്യത്തില്‍ ബിജെഡി നേതാക്കള്‍ പലരും തൃപ്തരല്ല.

മുന്‍ എംഎല്‍എ

മുന്‍ എംഎല്‍എ

ബിജെപിയുമായുളള സഖ്യത്തിനെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഖ്യത്തെ തള്ളി മുതിര്‍ന്ന നേതാവ് ബിജെപി വിട്ടു.മുന്‍ എംഎല്‍എയും ജെഡിയു നേതാവുമായ റിഷി മിസ്രയാണ് പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്.

 ബിജെപിക്കെതിരെ പ്രചരണം

ബിജെപിക്കെതിരെ പ്രചരണം

ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് മിശ്ര വ്യക്തമാക്കി. അവസാന തിരഞ്ഞെടുപ്പില്‍ ജെഡിയു ബിജെപിക്കെതിരെയായിരുന്നു പ്രചരണം നടത്തിയത്.

 ജനങ്ങളുടെ വോട്ട്

ജനങ്ങളുടെ വോട്ട്

തന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ ബിജെപിക്ക് എതിരായാണ് തനിക്ക് വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ജനങ്ങളോട് താന്‍ എന്ത് മറുപടി പറയും. ജനങ്ങളെ എങ്ങനെ സമീപിക്കും? റിഷി ചോദിച്ചു.

 ബിജെപിക്കൊപ്പം ഇനിയില്ല

ബിജെപിക്കൊപ്പം ഇനിയില്ല

തനിക്ക് മുഖ്യമന്ത്രി നിതീഷുമായി യാതൊരു പ്രശ്നവുമില്ല. എന്നാല്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് താന്‍ രാജിവെയ്ക്കുന്നത് റിഷി പറഞ്ഞു. ഇന്ന് തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നും റിഷി വ്യക്തമാക്കി.

English summary
Can't work with BJP, will join Congress today: JD(U) leader Rishi Mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X