ക്രിക്കറ്റ്താരം സിദ്ദു പഞ്ചാബില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങും
ശിരോമണി അകാലിദളില്‍ നിന്നും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസിലേക്ക് വരാം.
ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സിദ്ദു വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. അതേസമയം, സിദ്ദു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശിരോമണി അകാലിദളില്‍ നിന്നും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസിലേക്ക് വരാം. പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കേണ്ടത് ദേശീയ അധ്യക്ഷന്‍ സോണിയാ ഗാന്ധിയാണ്. മികച്ച സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുക. സിദ്ദുവും ഭാര്യയും കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സിദ്ദുവിന്റെ കുടുംബം കോണ്‍ഗ്രസുമായി സഹകരിച്ച ചരിത്രമുള്ളവരാണ്. കോണ്‍ഗ്രസുമായുള്ള സഹകരണ വിഷത്തില്‍ സിദ്ദു ഉടന്‍തന്നെ പ്രഖ്യാപനം നടത്തും. സിദ്ദുവുമായി സംസാരിച്ചതില്‍നിന്നും വളരെ അനുകൂല നിലപാട് ലഭിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ ഡിസംബര്‍ 8ന് ശേഷം പ്രഖ്യാപിക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിദ്ദു ഉപാധികളെന്നും മുന്നോട്ടുവെച്ചിട്ടില്ലെന്ന് അമരീന്ദര്‍ ഒരു ചോദ്യത്തിന് മറുപടിയായി പറയുന്നു. ജനങ്ങള്‍ക്കുവേണ്ടി നിസ്വാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന നേതാവാണ് സിദ്ദു. ഉപാധിരഹിത പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നയാളാണ് സിദ്ദുവെന്നാണ് മനസിലാക്കുന്നതെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.












Click it and Unblock the Notifications