കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടിന് മുമ്പ് കൂടുതല്‍ വിമതര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്... കര്‍ണാടകം ബിജെപിക്ക് കൊടുക്കില്ല

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കുള്ള ആത്യന്തികമായ കാരണം കോണ്‍ഗ്രസ് തന്നെയാണ്. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആയിരുന്നു ഒറ്റയടിക്ക് രാജിവച്ച് മറുകണ്ടം ചാടിയത്. ഇപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനും മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് ആണ്.

രാജിവച്ച എംഎല്‍എ എംടിബി നാഗരാജ് തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ ലഭിച്ചിരിക്കുകയാണ്. നാഗരാജിന് പിറകെ ആര്‍ സുധാകര്‍ കൂടി തിരിച്ചെത്തും എന്നാണ് കരുതുന്നത്.

നിയമസഭയില്‍ വിശ്വാസ വോട്ട് തേടുമ്പോഴേക്കും കൂടുതല്‍ എംഎല്‍എമാര്‍ തിരിച്ചെത്തും എന്നാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതീക്ഷ. എന്നായിരിക്കും വിശ്വാസ വോട്ട് തേടുക എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല.

നാഗരാജ് എത്തി

നാഗരാജ് എത്തി

നടകീയമായ നീക്കങ്ങള്‍ക്ക് ശേഷം എംടിബി നാഗരാജ് എംഎല്‍എ രാജി പിന്‍വലിച്ച് കോണ്‍ഗ്രസ് ക്യാമ്പിലേക്ക് എത്തിയിരിക്കുകയാണ്. തനിക്കൊപ്പം രാജിസമര്‍പ്പിച്ച ആര്‍ സുധാകരറിനേയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും എന്ന് നാഗരാജ് അറിയിച്ചിട്ടുണ്ട്. ഡികെ ശിവകുമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു നാഗരാജ് രാജി തീരുമാനം പിന്‍വലിക്കുന്നതിലേക്ക് എത്തിയത്.

കൂടുതല്‍ വിമതരെ തിരിച്ചെത്തിക്കും

കൂടുതല്‍ വിമതരെ തിരിച്ചെത്തിക്കും

നിയമസഭയില്‍ വിശ്വാസ വോട്ട് തേടുമ്പോഴേക്കും കൂടുതല്‍ വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ സാധിക്കും എന്നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ സിദ്ധരാമയ്യ പ്രത്യാശ പ്രകടിപ്പിക്കുന്നത്. രാജിവച്ച വിമത എംഎല്‍എ രാമലിംഗ റെഡ്ഡിയുമായി ബന്ധം പുലര്‍ത്തിപ്പോരുകയാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

തിരിച്ചടിച്ച് ബിജെപി

തിരിച്ചടിച്ച് ബിജെപി

സഭയില്‍ വിശ്വാസ വോട്ട് തേടും എന്ന കുമാരസ്വാമിയുടെ പ്രഖ്യാപനത്തെ ആദ്യം എതിര്‍ക്കുകയായിരുന്നു ബിജെപി. എന്നാല്‍ ഇപ്പോള്‍ തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ട് തേടണം എന്നതാണ് ബിജെപിയുടെ ആവശ്യം. അതിന് മുമ്പ് കോണ്‍ഗ്രസിന് തങ്ങളുടെ വിമത എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ ആവില്ലെന്ന വിശ്വാസം ബിജെപിയ്ക്കുണ്ട്.

ഇനി കാത്തുനില്‍ക്കാനാവില്ല

ഇനി കാത്തുനില്‍ക്കാനാവില്ല

സഭയില്‍ വിശ്വാസ വോട്ട് തേടും എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തിങ്കളാഴ്ച സഭ ചേരുമ്പോള്‍ മറ്റ് നടപടികളിലേക്ക് പോകും മുമ്പേ വിശ്വാസ പ്രമേയം അവതരിപ്പിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം. കോണ്‍ഗ്രസ്- ജെഡിഎശ് സഖ്യസര്‍ക്കാരിനെ വിശ്വാസ വോട്ടില്‍ തറപറ്റിക്കാം എന്നാണ് ബിജെപി ഇപ്പോള്‍ കരുതുന്നത്.

കോടതിയും സ്പീക്കറും

കോടതിയും സ്പീക്കറും

ചൊവ്വാഴ്ച വരെ കര്‍ണാടക എംഎല്‍എമാരുടെ രാജി വിഷയത്തില്‍ തല്‍സ്ഥിതി തുടരട്ടേ എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സ്പീക്കറുടെ റിപ്പോര്‍ട്ടിന് മേലും കോടതി നിലപാട് വ്യക്തമാക്കും. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ റിപ്പോര്‍ട്ട് ആയിരിക്കും ഏറ്റവും നിര്‍ണായകമാവുക. കഴിഞ്ഞ ദിവസം അഞ്ച് എംഎല്‍എമാര്‍ കൂടി തങ്ങളുടെ രാജി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

എല്ലാ കണ്ണുകളും ഡികെയിലേക്ക്

എല്ലാ കണ്ണുകളും ഡികെയിലേക്ക്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഡികെ ശിവകുമാറിന് മാത്രമേ സാധിക്കൂ എന്നാണ് ഒരു വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നത്. എംടിബി നാഗരാജിനെ തിരികെ കൊണ്ടുവന്ന ശിവകുമാറിന് കൂടുതല്‍ എംഎല്‍എമാരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആകും എന്നാണ് ഇവരുടെ പ്രതീക്ഷ. മണിക്കൂറുകള്‍ കൊണ്ട് ശിവകുമാര്‍ എന്ത് മാജിക് കാണിക്കും എന്നാണ് ഇവര്‍ കാത്തിരിക്കുന്നത്.

English summary
Karnataka Crisis: Siddaramaiah says will get most MLAs on board before floor test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X