കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കഴിക്കുന്നതിനെ പറ്റി 2 വർഷം മുമ്പ് ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാർത്ഥിനിക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

ഗുവാഹത്തി: രണ്ട് വർഷം മുമ്പ് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ പെൺകുട്ടിക്കെതിരെ കേസ്. അസം പോലീസാണ് മിനിറ്റുകൾക്ക് ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ഗുവാഹത്തി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയായ രഹനാ സുൽത്താനയ്ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആരായിരിക്കും സംയുക്ത സൈനിക മേധാവി? സൂചനകള്‍ ബിപിന്‍ റാവത്തിലേക്ക്... അറിയാം ബിപിൻ റാവത്തിനെആരായിരിക്കും സംയുക്ത സൈനിക മേധാവി? സൂചനകള്‍ ബിപിന്‍ റാവത്തിലേക്ക്... അറിയാം ബിപിൻ റാവത്തിനെ

ഒരു പ്രാദേശിക ഓൺലൈൻ മാധ്യമം രഹന രണ്ട് വർഷം മുമ്പുള്ള രഹനയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐടി ആക്ട് പ്രകാരം രഹനയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. എന്തിനാണ് രണ്ട് വർഷം മുമ്പത്തെ പോസ്റ്റിന്റെ പേരിൽ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിയില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

beef

സുൽത്താന കഴിഞ്ഞ ഈദ് ദിനത്തിലാണ് ഈ പോസ്റ്റിട്ടതെന്നാണ് മാധ്യമം ആരോപിക്കുന്നത്. സുൽത്താനയ്ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 2017 ജൂണിലാണ് രഹന സുൽത്താന ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റിടുന്നത്. 2017ൽ ൽ നടന്ന് ഇന്ത്യാ-പാക് ക്രിക്കറ്റ് മാച്ചിൽ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചിരുന്നു. ക്രിക്കറ്റ് ആരാധികയായ തന്നെ അത് വളരെയധികം നിരാശപ്പെടുത്തി. ആ സമയത്തെ ദേഷ്യത്തിലാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. എന്നാൽ മിനിറ്റുകൾക്കകം താൻ അത് ഡിലീറ്റ് ചെയ്തുവെന്നും രഹന പറയുന്നു.

ദേശീയ പൗരത്വ രജിസ്ട്രേഷന് വേണ്ടി താൻ നിരവധി ന്യൂനപക്ഷ വിഭാഗക്കാരെ സഹായിച്ചിട്ടുണ്ടെന്നും ഇതാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും രഹന പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ഒരാളെ അസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Case against student for facebook post, which she posted 2 years back about beef eating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X