50 ലക്ഷം രൂപ കൈക്കൂലി; ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കൈക്കൂലി നൽകിയ ആളും അറസ്റ്റിൽ
ന്യൂഡൽഹി: 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) എക്‌സിക്യുട്ടീവ് ഡയറക്ടർ കെ ബി സിങിനെ സി ബി ഐ അറസ്റ്റ് ചെയ്തു. കൈക്കൂലി നൽകിയ ആൾ അടക്കം നാല് പേരാണ് അറസ്റ്റിലായത്.
ഗെയിൽ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി കെ ബി സിങ് കൈക്കൂലി വാങ്ങിയെന്നാണ് സി ബി ഐ ആരോപിച്ചത്. ഡൽഹി നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ ഗെയിൽ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക പ്രസരണ, വിപണന കമ്പനിയാണ്.

ശ്രീകാകുളം മുതൽ അംഗുൽ വരെയും, വിജയ്പൂർ മുതൽ ഔരയ്യ വരെ എന്നിങ്ങനെ രണ്ട് ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതികളിൽ കമ്പനിക്ക് അനുകൂലമാക്കാൻ കൈക്കൂലി നൽകിയതായാണ് പുറത്തുവന്ന വിവരം., കൈക്കൂലി കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് സി ബി ഐ ഓപ്പറേഷൻ ആരംഭിച്ചത്, അനേവഷണത്തിന് തൊട്ടുപിന്നാലെ പ്രതികൾ അറസ്റ്റിൽ ആയി.












Click it and Unblock the Notifications