കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നോട്ടുകള്‍; സിബിഐ അന്വേഷണം ആര്‍ബിഐ ഉദ്യോഗസ്ഥരിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കള്ളപ്പണക്കാര്‍ക്ക് പുതിയ നോട്ടുകള്‍ എത്തിച്ചു നല്‍കിയ സംഭവത്തില്‍ അന്വേഷണം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും. ചെന്നൈ, വെല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് ആദായ നികുതി വകുപ്പ് മിന്നല്‍ പരിശോധനയില്‍ 166 കോടിയുടെ നോട്ടുകള്‍ കണ്ടെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആര്‍ബിഐ ഉദ്യോഗസ്ഥരിലേക്കെത്തുന്നത്. വ്യാപകമായ തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നും ഇതിന് പിന്നില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയവയില്‍ 37 കോടിയുടെ 2,000 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്.

newnote

പുതിയ നോട്ടുകള്‍ നല്‍കാന്‍ ബാങ്കുകളില്‍ നിയന്ത്രണം ഉണ്ടായിരിക്കെ ഇത്രയും വലിയ തുകയുടെ പുതിയ നോട്ടുകള്‍ ഏതാനും വ്യക്തികളിലേയ്ക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്നതാണ് സിബിഐ അന്വേഷിക്കുന്നത്. ചെന്നൈ റിസര്‍വ് ബാങ്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതെന്നാണ് സൂചന.

കരൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ മണല്‍ക്വാറികളിലും വ്യവസായികളായ ശ്രീനിവാസറെഡ്ഡി, ശേഖര്‍റെഡ്ഡി, കൂട്ടാളി പ്രേം എന്നിവരുടെ വീടുകളിലും ഏതാനും ദിവസങ്ങളായി നടത്തിയ റെയ്ഡിലാണ് കോടികളുടെ പഴയതും പുതിയതുമായ നോട്ടുകളും 127 കിലോ സ്വര്‍ണവും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

English summary
CBI arrests RBI official on note conversion charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X