കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡ്വക്കേറ്റ് ജനറല്‍ അറസ്റ്റില്‍; കൈക്കൂലി വാങ്ങിയത് അഞ്ച് ലക്ഷം; സഹായിയും പിടിയില്‍

Google Oneindia Malayalam News

ചെന്നൈ: കൈക്കൂലി കേസില്‍ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ അരുണ്‍ ഗോയല്‍ അറസ്റ്റില്‍. അദ്ദേഹത്തിന്റെ സഹായിയും മുതിര്‍ന്ന അക്കൗണ്ട് ഓഫീസറുമായ ഗജേന്ദ്രനെയും സിബിഐ പിടികൂടിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിലെ ഓഫീസര്‍ ശിവലിംഗത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഡിവിഷണല്‍ അക്കൗണ്ടന്റെ ആയി നിയമിക്കാമെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്.

Arrest

കൈക്കൂലി ഇടപാടിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച എല്‍ രാജയ്ക്കാണ് ശിവലിംഗം പണം കൈമാറിയത്. ഇയാള്‍ ഗജേന്ദ്രന് പണം നല്‍കുകയായിരുന്നു.

ഈ പണത്തിന്റെ ഒരു ഭാഗം സിബിഐ രജേന്ദ്രന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം കൈക്കൂലി കേസുമായി ബന്ധപ്പൈട്ട് വ്യാപക റെയ്ഡ് നടന്നിരുന്നു.

ബാക്കി തുക ഗോയലിന്റെ കൈവശമുണ്ടെന്ന് ഗജേന്ദ്രന്‍ സിബിഐയോട് സമ്മതിച്ചു. ശിവലിംഗത്തെയും ഇടനിലക്കാരന്‍ രാജയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നത പോസ്റ്റുകളില്‍ നിയമനം വാഗ്ദാനം കൈക്കൂലി വാങ്ങിക്കുന്ന സംഘം തമിഴ്‌നാട്ടില്‍ വ്യപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരുമുള്‍പ്പെടുന്ന വന്‍ സംഘത്തെ കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും. കൈക്കൂലി കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

English summary
CBI Arrests Tamil Nadu Advocate General In Bribery Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X