ഷീന ബോറ ജീവനോടെയുണ്ടോ? വിമാനത്താവളത്തിൽ കണ്ട യുവതി ആര്? പരിശോധിക്കാൻ സിബിഐ കോടതി
ദില്ലി: ഷീന ബോറ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന മുഖ്യപ്രതിയും അമ്മയുമായ ഇന്ദ്രാണി മുഖര്‍ജിയുടെ വാദം പരിശോധിക്കാന്‍ സിബിഐ കോടതി. ഗുവാഹട്ടി വിമാനത്താവളത്തില്‍ വെച്ച് ഷീന ബോറയെ കണ്ടിട്ടുണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷകര്‍ കോടതിയില്‍ അവകാശപ്പെട്ടിരുന്നു. ഗുവാഹട്ടി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് മുംബൈയിലെ പ്രത്യേക സിബിഐ കോടതി നിര്‍ദേശിച്ചു.
ഇത്തരമൊരു വാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അത് പരിശോധിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് സിബിഐ കോടതി ജഡ്ജ് എസ് പി നായിക് നിംബാല്‍കര്‍ ചോദിച്ചു. ഗുവാഹട്ടി വിമാനത്താവളത്തിലെ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തുളള സിസിടിവിയിലെ ജനുവരി അഞ്ചാം തിയതി രാവിലെ അഞ്ചരയ്ക്കും ആറ് മണിക്കും ഇടയിലുളള ദൃശ്യങ്ങള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഷീന ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നുളളത് ഇന്ദ്രാണി മുഖര്‍ജിയുടെ വാദമാണ്. നിരവധി ചോദ്യങ്ങളാണ് രാഹുല്‍ മുഖര്‍ജിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്, കോടതി ചൂണ്ടിക്കാട്ടി. ഷീനയുടെ പ്രതിശ്രുത വരനായിരുന്ന രാഹുല്‍ മുഖര്‍ജി ഈ കേസിലെ പ്രധാന സാക്ഷി കൂടിയാണ്. ഇന്ദ്രാണി മുഖര്‍ജി ആവര്‍ത്തിച്ച് ഉയര്‍ത്തുന്ന പ്രതിരോധം കണക്കിലെടുത്ത് ഷീന ജീവനോടെയുണ്ടെന്ന വാദത്തില്‍ അവര്‍ക്ക് ഒരു അവസരം നല്‍കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അഡ്വക്കേറ്റ് സവിന ബേദി സച്ചാറിന്റെ സത്യവാങ്മൂലത്തിനൊപ്പം ഇന്ദ്രാണി മുഖര്‍ജി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജനുവരി അഞ്ചിന് ഗുവാഹട്ടി വിമാനത്താവളത്തിലെ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തായി ഷീന ബോറയെ പോലൊരു യുവതിയെ കണ്ടുവെന്നാണ് സത്യവാങ്മൂലത്തില്‍ സവിന ബേദി സച്ചാര്‍ പറയുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി ഇന്ദ്രാണി മുഖര്‍ജിയെ പരിചയമുളള സവിന ബേദി സച്ചാറിന് ഷീന ബോറയേയും നേരിട്ട് പരിചയമുളളതാണ്.
വിമാനത്താവളത്തില്‍ വെച്ച് കണ്ട യുവതിയുടെ വീഡിയോ സവിന ബേദി സച്ചാര്‍ പകര്‍ത്തിയിരുന്നു. സിസിടിവി ദൃശ്യം ശേഖരിക്കണമെന്നും സവിന പകര്‍ത്തിയ വീഡിയോയിലെ യുവതി ആരെന്ന് കണ്ടെത്തണമെന്നും ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യത്തെ സിബിഐ എതിര്‍ത്തു. ഗുവാഹട്ടി വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ ശേഖരിക്കേണ്ട ആവശ്യമില്ലെന്നും കേസിലെ കുറ്റപത്രവും അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചത് വിശദമായ അന്വേഷണത്തിനൊടുവിലാണെന്നും സിബിഐ വ്യക്തമാക്കി. ഷീന ബോറ മരിച്ചു എന്നതിന് നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സിബിഐ പറഞ്ഞു.
സമാനമായ അവകാശവാദം നേരത്തെയും ഇന്ദ്രാണി മുഖര്‍ജി ഉന്നയിച്ചിട്ടുണ്ട്. കശ്മീരില്‍ ദാല്‍ തടാകത്തിന് സമീപത്ത് വെച്ച് ഷീന ബോറയെ കണ്ടു എന്നായിരുന്നു അന്നത്തെ വാദം എന്നും സിബിഐ ചൂണ്ടിക്കാട്ടി. ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞുവെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവാര്‍ റായി മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷീന ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് ജിന്‍ഡാള്‍ വാദിച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications