കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ലത്തീഫിന്‍റെ മരണം: അന്വേഷണ ചുമതല സിബിഐക്ക്, ശുപാര്‍ശ ചെയ്തത് തമിഴ്‌നാട് സര്‍ക്കാര്‍

Google Oneindia Malayalam News

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐക്ക് വിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുകയാണെന്ന് സംശയം ഉണ്ടെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം. ഇതിന് പിന്നാലെയാണ് കേസില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

ആര്‍ജെഡി ബന്ദിന് സിപിഎം പിന്തുണ; തിയ്യതി മാറ്റണമെന്ന് ആവശ്യം, 19ന് സംയുക്ത പ്രതിഷേധംആര്‍ജെഡി ബന്ദിന് സിപിഎം പിന്തുണ; തിയ്യതി മാറ്റണമെന്ന് ആവശ്യം, 19ന് സംയുക്ത പ്രതിഷേധം

ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. ഫാത്തിമ ലത്തീഫിന്‍റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന കാര്യം അമിത് ഷാ വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

 fathima

ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് തന്‍റെ മരണത്തിന് ഉത്തരവാദി എന്ന് എഴുതിവെച്ചായിരുന്നു ഫാത്തിമ ആത്മഹത്യ ചെയ്തത്.

പ്രക്ഷോഭം കത്തുന്നു, പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, സൂചന നൽകി അമിത് ഷാ!പ്രക്ഷോഭം കത്തുന്നു, പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, സൂചന നൽകി അമിത് ഷാ!

English summary
cbi investigation in fathima latheef death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X