സ്‌കൂളുകള്‍ വ്യാപാര കേന്ദ്രങ്ങളല്ല; സ്‌കൂളുകള്‍ക്കെതിരെ തുറന്നടിച്ച് സിബിഎസ് സി, നടപടി ഉടന്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സ്‌കൂളുകള്‍ വ്യാപാരകേന്ദ്രങ്ങളാക്കുന്നതിനെതിരെ ആഞ്ഞടിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍. സ്‌കൂളുകളും അംഗീകാരം ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പുസ്തകങ്ങള്‍, സ്‌കൂള്‍ യൂണിഫോമുകള്‍, സ്റ്റേഷനറി സ്ഥാപനങ്ങള്‍ എന്നിവ വില്‍പ്പനയ്ക്ക് വയ്ക്കുന്നത് ചട്ടലംഘനമാണെന്നും സിബിഎസ് സി ചൂണ്ടിക്കാണിക്കുന്നു.

പുസ്തകങ്ങള്‍, യൂണിഫോമുകള്‍, സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ട വില്‍പ്പനക്കാരെ ഉപയോഗിച്ച് സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കുന്നുവെന്ന് കാണിച്ച് രക്ഷിതാക്കളില്‍ നിന്നും തല്‍പ്പരക്ഷികളില്‍ നിന്നുമുള്ള പരാതിയെ തുടര്‍ന്നാണ് സിബിഎസ് സി നിര്‍ദേശം പുറത്തുവന്നിട്ടുള്ളത്.

രക്ഷിതാക്കളില്‍ സമ്മര്‍ദ്ദം വേണ്ട

രക്ഷിതാക്കളില്‍ സമ്മര്‍ദ്ദം വേണ്ട

സ്‌കൂള്‍ യൂണിഫോമുകള്‍, പാഠപുസ്തകങ്ങള്‍, നോട്ട് പുസ്തകങ്ങള്‍, സ്റ്റേഷനറി വസ്തുക്കള്‍, ഷൂസ്, സ്‌കൂള്‍ ബാഗ്, എന്നിവ സ്‌കൂള്‍ പരിസരത്തുള്ള തിരഞ്ഞെടുത്ത വില്‍പ്പനക്കാരില്‍ നിന്ന് മാത്രം വാങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സിബിഎസ് സി സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

വ്യാപാരതാല്‍പ്പര്യങ്ങള്‍ വേണ്ട

വ്യാപാരതാല്‍പ്പര്യങ്ങള്‍ വേണ്ട

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്നതിനുള്ളതാണെന്നും കച്ചസ്ഥാപനങ്ങളല്ലെന്നും സിബിഎസ് സി ഓര്‍മിപ്പിക്കുന്നു. ഇത് സ്‌കൂളുകളുടെ പ്രതിച്ഛായയെത്തന്നെ ബാധിക്കുമെന്നും സിബിഎസ് സി ചൂണ്ടിക്കാണിക്കുന്നു.

ചട്ടങ്ങള്‍ പാലിക്കുന്നില്ല

ചട്ടങ്ങള്‍ പാലിക്കുന്നില്ല

സിബിഎസ് സി സ്‌കൂളുകളില്‍ എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വില്‍ക്കണമെന്ന് സിബിഎസ് സി ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും സ്‌കൂളുകള്‍ ഇത് പാലിക്കുന്നില്ലെന്നും സിബിഎസ് സിയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

പുസ്തകങ്ങളുടെ അപര്യാപ്തത

പുസ്തകങ്ങളുടെ അപര്യാപ്തത

എന്‍സിആര്‍ടി പാഠപുസ്തകങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് പരാതിയുയര്‍ന്നതോടെ ഓണ്‍ലൈന്‍ വഴി പുസ്തകമെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ രാജ്യത്തെ 2000 ഓളം സ്‌കൂളുകള്‍ പങ്കാളികളായിരുന്നു. 2000 സ്വകാര്യ സ്‌കൂളുകളിലേയ്ക്ക് എന്‍സിആര്‍ടി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയിരുന്നു.

English summary
The Central Board of Secondary Education has told schools affiliated to it that educational institutions are not commercial establishments and sale of books, uniforms and stationery by them is a violation of norms.
Please Wait while comments are loading...