കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഓപ്ഷന്‍ സൗകര്യമില്ല...പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ...

ഏഴു വര്‍ഷത്തിന് ശേഷമാണ് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ ഭരണസമിതിയുടെ തീരുമാനം. ഏഴു വര്‍ഷത്തിന് ശേഷമാണ് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓപ്ഷന്‍ സൗകര്യം നിലനില്‍ക്കില്ല.

പത്താം ക്ലാസിന് ശേഷം സിബിഎസ്ഇ സിലബസില്‍ തന്നെ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്‌കൂള്‍ പരീക്ഷ നടത്തുക, സിബിഎസ്ഇയില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബോര്‍ഡ് പരീക്ഷ നടത്തുക എന്നീ രണ്ട് രീതികളാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ 2017-18 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കും. നിലവിലെ രീതിയോട് ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്.

സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കേണ്ടവര്‍ ബോര്‍ഡ് എക്‌സാം എഴുതേണ്ട

സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കേണ്ടവര്‍ ബോര്‍ഡ് എക്‌സാം എഴുതേണ്ട

2009ലാണ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമില്ല എന്നും സിലബസി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രം പരീക്ഷ എഴുതിയാല്‍ മതിയെന്നും സിബിഎസ്ഇ നിര്‍ദേശിച്ചത്. തുടര്‍ന്ന് 2011-12 അധ്യയന വര്‍ഷം മുതല്‍ ഓപ്ഷന്‍ സൗകര്യം നടപ്പിലാക്കി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഭാരം കുറയ്ക്കാനായാണ് സിബിഎസ്ഇ ഈ പരിഷ്‌ക്കരണം നടപ്പിലാക്കിയത്.

മിക്ക വിദ്യാര്‍ത്ഥികളും ബോര്‍ഡ് പരീക്ഷ എഴുതുന്നു

മിക്ക വിദ്യാര്‍ത്ഥികളും ബോര്‍ഡ് പരീക്ഷ എഴുതുന്നു

എന്നാല്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമേ സിബിഎസ്ഇയുടെ സ്‌കൂള്‍ പരീക്ഷകള്‍ എഴുതുന്നുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ 1.6കോടി വരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ വെറും ഏഴ് ലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂള്‍ നടത്തിയ പരീക്ഷ എഴുതിയത്.

വിദ്യാഭ്യാസ വിദഗ്ദരും അനുകൂലിച്ചു

വിദ്യാഭ്യാസ വിദഗ്ദരും അനുകൂലിച്ചു

പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കണമെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും അധ്യാപകരും സിബിഎസ്ഇയോട് ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ വിദഗ്ദരും ബോര്‍ഡ് പരീക്ഷ നിര്‍ബന്ധാമക്കാനാണ് നിര്‍ദേശിച്ചത്.

2017 മുതല്‍ നടപ്പിലായേക്കും

2017 മുതല്‍ നടപ്പിലായേക്കും

എന്നാല്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടതുണ്ട്. 2017-18 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ബോര്‍ഡ് പരീക്ഷ എഴുതേണ്ടി വരും.

English summary
The Governing Body, the highest decision making body of the Central Board of Secondary Education (CBSE), has approved the restoring of the board-based Class X exams.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X