Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ ബീച്ചില്‍ ഐറിഷ് യുവതിയെ കൊലപ്പെടുത്തി നഗ്നയാക്കിയ സംഭവം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു!

ഗോവ ബീച്ചില്‍ ഐറിഷ് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ഡാനിയല്‍ മെക് ലാഫിലിന്‍ എന്ന ഐറിഷ് യുവതിയെയാണ് റിസോര്‍ട്ടില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി...

പനാജി; ഗോവ ബീച്ചില്‍ ഐറിഷ് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ഡാനിയല്‍ മെക് ലാഫിലിന്‍ എന്ന ഐറിഷ് യുവതിയെയാണ് റിസോര്‍ട്ടില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ബീച്ചില്‍ ഉപേക്ഷിച്ചത്.

മൃതദേഹം പൂര്‍ണമായും രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ത്യന്‍ പീനല്‍കോഡ് 302ാം സെക്ഷന്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിച്ച ആറ് പേരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. വികാസ് ഭഗത് എന്നയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

പാസ്‌പോര്‍ട്ട് കണ്ടെത്തി

പാസ്‌പോര്‍ട്ട് കണ്ടെത്തി

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആന്തരഅവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡാനിയിലിനെ കുറിച്ച്

ഡാനിയിലിനെ കുറിച്ച്

ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വ്വകലാശാലിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതായി മെക് ലാഫിലിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പറയുന്നുണ്ട്. ഹോളി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു ഡാനിയല്‍. ആഘോഷം കഴിഞ്ഞ് അന്ന് രാത്രിയാണ് ഡാനിയല്‍ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് പീഡനത്തിനിരയായത്.

 ആ സംഭവ നടന്നിട്ട് അധികമായില്ല

ആ സംഭവ നടന്നിട്ട് അധികമായില്ല

15 വര്‍ഷം മുമ്പ് സമാനമായ സംഭവം ഗോവ ബീച്ചില്‍ നടന്നിരുന്നു. 2008 ഫെബ്രുവരി 19നാണ് ബ്രിട്ടീഷ് പെണ്‍കുട്ടിയായ സ്‌കാര്‍ലെറ്റ് സ്‌കീലിംഗിനെ ഗോവയിലെ അഞ്ജുന ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+