കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദപ്രകടനം; പോലീസ് കേസെടുത്തു

  • By Gokul
Google Oneindia Malayalam News

ബാംഗ്ലൂര്‍: തീവ്ര ഹിന്ദുത്വത്തെയും, ഫാസിസത്തെയും നരേന്ദ്രമോഡിയെയും എന്നും എതിര്‍ത്തുപോന്നിട്ടുള്ള ജ്ഞാനപീഠം ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന ബിജെപി, ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പോലീസ് പരിശോധിച്ചു.

അനന്തമൂര്‍ത്തി മരിച്ച ദിവസം വൈകുന്നേരമായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ വെടിപൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു മരണം ആഘോഷിച്ചത്. അ്ന്ധവിശ്വാസത്തിനെതിരെയും വ്ിഗ്രഹാരാധന പോലുള്ളവയെയും എഴുത്തിലൂടെ ശക്തമായി എതിര്‍ത്തിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച യു ആര്‍ അനന്തമൂര്‍ത്തി.

anandamoorthy

നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യവിടുമെന്ന് പ്രഖ്യാപിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന്റെ വിദ്വേഷത്തിലാണ് ഇദ്ദേഹത്തിന്റെ മരണത്തില്‍ ആഘോഷിക്കാന്‍ ഒരു സംഘം ചിക്മംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചത്. ദൈവനിന്ദ നടത്തിയതാണ് അദ്ദേഹത്തിന് രോഗം വരുത്തിവെച്ചതെന്നും ചിലര്‍ ആഹ്ലാദപ്രകടനത്തിനിടെ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

രാജ്യം ആദരിക്കുന്ന ഒരു വ്യക്തിയുടെ മരണത്തില്‍ ഇത്തരത്തില്‍ ഒരു ആഹ്ലാദ പ്രകടനം നടത്തിയത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. നിയമാനുസൃതമല്ലാത്ത സംഘംചേരല്‍, കലാപം, പൊതുശല്യം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

English summary
'Celebrating' Ananthamurthy's death; BJP activists booked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X