അമര്‍ത്യസെന്നിന്‍റെ ഡോക്യുമെന്‍ററിയില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ കത്രിക: നാല് പദങ്ങള്‍ക്ക് വിലക്ക്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ കൈവച്ച് സെന്‍സര്‍ ബോര്‍ഡ്. പശു, ഹിന്ദുത്വ, ഗുജറാത്ത്, ഹിന്ദു ഇന്ത്യ തുടങ്ങി നാലോളം പദങ്ങള്‍ ഡോക്യുമെന്‍ററിയില്‍ നീക്കാനാണ് സെന്‍സര്‍ ബോര്‍ഡ‍് ആവശ്യപ്പെട്ടിട്ടുള്ളത്. നോബല്‍ ജേതാവായ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നിനെക്കുറിച്ചുള്ള അര്‍ഗുമെന്‍റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്‍ററിയിലാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ടുള്ളത്. പ്രസ്തുത പദങ്ങള്‍ക്ക് പകരം ബീപ് ശബ്ദം ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ‍് ആവശ്യപ്പെടുന്നു.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പദങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് നിര്‍മാതാവ് സുമന്‍ ഘോഷിനെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ള വിവരം. എന്നാല്‍ സെന്‍സര്‍ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് നിര്‍മാതാവ് വ്യക്തമാക്കി. ഡോക്യുമെന്‍ററി വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കകളുണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അഭിപ്രായപ്രകടനത്തിനില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നീക്കത്തില്‍ സെന്നിന്‍റെ പ്രതികരണം. ബംഗാളി ചാനലിനോടായിരുന്നു സെന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

-amartya-sen

ഡോക്യുമെന്‍ററിയ്ക്ക് തടസ്സം നേരിടുന്ന പക്ഷം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്നും നിര്‍മാതാവ് വ്യക്തമാക്കി. അമര്‍സെന്നും അദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായ കൗശിക് ബസുവും തമ്മിലുള്ള സംഭാഷണങ്ങളാണ് 15 വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററിയില്‍ പ്രധാനമായുമുള്ളത്. ഒരുമണിക്കൂറാണ് ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം.

English summary
A documentary on Amartya Sen will not be released in Kolkata after filmmaker and economist Suman Ghosh refused to follow the Central Board of Film Certification’s order to mute words such as “Gujarat”, “cow”, “Hindutva view of India” and “Hindu India” spoken by the Nobel laureate
Please Wait while comments are loading...