ചൈനക്ക് പ്രതിരോധം തീര്‍ക്കും: 43000 കോടി രൂപ ചിലവില്‍ 6 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ
ദില്ലി: നാവിക സേനയിലേക്ക് 6 പുതിയ അന്തർവാഹിനികൾക്കായി 50,000 കോടി രൂപയുടെ ടെണ്ടർ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്‍റെ ഭാഗമായി പ്രോജക്ട് -75 ഇന്ത്യയ്ക്ക് കീഴിൽ ആറ് സ്റ്റെൽത്ത് അന്തർവാഹിനികൾ നിർമ്മിക്കാൻ വേണ്ടിയാണ് 50,000 കോടി രൂപയുടെ മെഗാ പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍(ഡി.സി.എ.) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏതെങ്കിലും ഒരു വിദേശ നിർമ്മാതാവുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന രണ്ട് ഇന്ത്യൻ കമ്പനികൾക്കാണ് പ്രതിരോധ മന്ത്രാലയം പ്രൊപ്പോസൽ അഭ്യർത്ഥന (ആർഎഫ്‌പി) നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍നിര്‍മാതാക്കളായ മസഗൺ ഡോക്സ് (എംഡിഎൽ), സ്വകാര്യ കപ്പൽ നിർമ്മാതാക്കളായ ലാർസൻ ട്യൂബ്രോ (എൽടി) എന്നിവർക്ക് ആർഎഫ്‌പി നൽകാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യൻ സ്ട്രാറ്റജിക് പാട്ണര്‍ഷിപ്പ് (എസ്പി) - എംഡിഎൽ, എൽ&ടി എന്നീ രണ്ട് തന്ത്രപരമായ പങ്കാളിത്ത മാതൃകയിലാണ് ഇത്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
പ്രോജക്ട് 75-ഇന്ത്യ പ്രകാരം, മുംബൈയിലെ മസഗൺ ഡോക്യാർഡ്സ് ലിമിറ്റഡിൽ നിർമിച്ചുകൊണ്ടിരിക്കുന്ന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികളേക്കാൾ ശേഷിയുള്ള ആറ് ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കാനാണ് നാവികസേന ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യൻ നാവികസേനയിൽ 140 ലധികം അന്തർവാഹിനികളും ഉപരിതല യുദ്ധക്കപ്പലുകളും ഉണ്ട്. എന്നാല്‍ , ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (ഐഒആർ) ഇടയ്ക്കിടയ്ക്ക് പ്രകോപനം സൃഷ്ടിക്കുന്ന ചൈനീസ് നാവികസേനയെ നേരിടാൻ കൂടുതല്‍ സന്നാഹം വേണ്ടതായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications