സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പിടിവീഴും; ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും പുതിയ നിര്‍ദ്ദേശം
ദില്ലി: ഹോട്ടലുകളും റെസ്റ്റോറന്റുകളും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി കേന്ദ്ര സര്‍ക്കാര്‍. മറ്റൊരു പേരിലും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ഡ പാടില്ലെന്നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) തിങ്കളാഴ്ച അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ലംഘനമുണ്ടായാല്‍ ഉപഭോക്താക്കല്‍ക്ക് പരാതിപ്പെടാമെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

റെസ്റ്റോറന്റ് സര്‍വീസ് ചാര്‍ജിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഹോട്ടലുകളോ റസ്റ്റോറന്റുകളോ ഭക്ഷണ ബില്ലില്‍ സര്‍വീസ് ചാര്‍ജെന്ന പേരില്‍ പണം ഈടാക്കാന്‍ പാടില്ല.
മറ്റേതെങ്കിലും പേരില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഒരു ഹോട്ടലും റസ്റ്റോറന്റും ഒരു ഉപഭോക്താവിനെ സര്‍വീസ് ചാര്‍ജ് അടയ്ക്കാന്‍ നിര്‍ബന്ധിക്കരുത്, കൂടാതെ സര്‍വീസ് ചാര്‍ജ് സ്വമേധയാ ഉള്ളതും ഓപ്ഷണല്‍ ആണെന്നും ഉപഭോക്താവിന്റെ വിവേചനാധികാരം ആണെന്നും ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണം.
സര്‍വീസ് ചാര്‍ജിന്റെ അടിസ്ഥാനത്തില്‍ പ്രവേശനത്തിനോ സേവനങ്ങള്‍ നല്‍കുന്നതിനോ ഉപഭോക്താക്കള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല.
ഭക്ഷണ ബില്ലിന്റെ തുകയ്ക്ക് ജിഎസ്ടി ചുമത്തി സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.
ഏതെങ്കിലും ഹോട്ടലിലോ റസ്റ്റോറന്റിലോ സേവന ഫീസ് ഈടാക്കിയതായി ഉപഭോക്താവ് കണ്ടെത്തിയാല്‍ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒരു ഹോട്ടലോ റസ്റ്റോറന്റോ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി ഏതെങ്കിലും ഉപഭോക്താവ് കണ്ടെത്തുകയാണെങ്കില്‍, ബില്‍ തുകയില്‍ നിന്ന് സര്‍വീസ് ചാര്‍ജ് നീക്കം ചെയ്യാന്‍ ഒരു ഉപഭോക്താവ് ബന്ധപ്പെട്ട ഹോട്ടലിലോ റസ്റ്റോറന്റിലോ ആവശ്യപ്പെടാം.
1915 എന്ന നമ്പറിലോ എന്‍ സി എച്ച് മൊബൈല്‍ ആപ്പ് വഴിയോ ഒരു ഇതര തര്‍ക്ക പരിഹാര സംവിധാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ ഉപഭോക്താവിന് പരാതി നല്‍കാവുന്നതാണ്. സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ഉപഭോക്താവിന് ഉപഭോക്തൃ കമ്മീഷനും പരാതി നല്‍കാം. വേഗത്തിലുള്ളതും ഫലപ്രദവുമായ പരിഹാരത്തിനായി www.e-daakhil.nic.in വെബ്‌സൈറ്റ് വഴിയും പരാതി ഫയല്‍ ചെയ്യാവുന്നതാണ്.
ഭക്ഷണശാലകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകളെക്കുറിച്ചുള്ള പരാതികളെ തുടര്‍ന്ന് റെസ്റ്റോറന്റുകളുടെയും ഉപഭോക്താക്കളുടെയും സംഘടനകളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനം പുറത്തുവന്നത്. ഈ സമ്പ്രദായം നിയമപരമാണെന്ന് റസ്റ്റോറന്റ് അസോസിയേഷനുകള്‍ അവകാശപ്പെടുമ്പോഴും, സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് കരുതുന്നുവെന്നും യോഗത്തില്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications