Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓർഡൻസ് ഫാക്ടറി ബോർഡ് പിരിച്ചുവിട്ട് കേന്ദ്രസർക്കാർ; 7കമ്പനികളാക്കി വിഭജിച്ചു

ദില്ലി; സായുധ സേനയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും വസ്ത്രങ്ങളും നിർമ്മിക്കുന്ന ഓർഡൻസ് ഫാക്ടറി ബോർഡ് പിരിച്ചുവിട്ട് കേന്ദ്രസർക്കാർ. ബോർഡിന് കീഴിലുള്ള 41 ഫാക്ടറികളും അതിന്റെ ആസ്തികളും 70,000 ജീവനക്കാരേയും പുതിയ ഏഴ് പൊതുമേഖലാ യൂണിറ്റുകളായി വിഭജിക്കുമെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു.ഉത്തരവ് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.'ആത്മനിർഭർ ഭാരത്' പാക്കേജിന്റെ ഭാഗമായി, ഒ എഫ് ബിയുടെ കോർപ്പറേറ്റ്വൽക്കരണത്തിലൂടെ ആയുധ വിതരണത്തിൽ സ്വയംഭരണാധികാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷം മെയ് 16 ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

27-1430136751-dhanush-2-16328

തെലങ്കാന, ബിഹാര്‍, ചണ്ഡിഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായാണ് നിലവിൽ ഇന്ത്യയിലെ പ്രതിരോധ ആയുധ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ആയുധ നിര്‍മാണ ഫാക്ടറികള്‍ ഉള്ളത്.മുണീഷ്യൻസ്‌ ഇന്ത്യ ലിമിറ്റഡ്‌, ആമേർഡ്‌ വെഹിക്കിൾസ്‌ നിഗം ലിമിറ്റഡ്‌, അഡ്വാൻസ്‌ഡ്‌ വെപ്പൺസ്‌ ആൻഡ്‌ എക്യുപ്‌മെന്റ്‌ ഇന്ത്യ ലിമിറ്റഡ്‌, ട്രൂപ്‌സ്‌ കംഫർട്ട്‌സ്‌ ലിമിറ്റഡ്‌ ഗ്ലൈഡേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌, യന്ത്ര ഇന്ത്യ ലിമിറ്റഡ്‌, ഇന്ത്യ ഓപ്‌ടെൽ ലിമിറ്റഡ്‌ എന്നിങ്ങനെയാണ് പുതിയ കമ്പനികൾ.യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്ന പന്ത്രണ്ട് ഫാക്ടറികൾ പൂനെ ആസ്ഥാനമായുള്ള മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ കൊണ്ടുവരും.ഇവിടെ വെടിമരുന്നുകളും സ്ഫോടകവസ്തുക്കളുമാണ് നിർമ്മിക്കുക. അതേസമയം വലിയ വാഹനങ്ങൾ നിർമ്മിക്കുന്ന അഞ്ച് ഫാക്ടറികൾ അവാദി ആസ്ഥാനമായുള്ള ആർമേഡ് വെഹിക്കിൾ നിഗം ​​ലിമിറ്റഡിന് കീഴിൽ ലയിപ്പിക്കും.ചെറിയ ആയുധങ്ങൾ മുതൽ റൈഫിളുകളും ഫീൽഡ് ഗണ്ണുകളും വരെ നിർമ്മിക്കുന്ന എട്ട് ഫാക്ടറികൾ ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്ന കാൺപൂർ ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലായിരിക്കും.നാല് ഫാക്ടറികൾ ട്രൂപ്പ് കംഫേർട്ട്സ് ലിമിറ്റഡിന്റെ ഭാഗമാകും, ഇത് വസ്ത്രങ്ങളുടെയും മറ്റ് വസ്തുക്കളുടെയും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കും.

നാഗ്പൂർ ആസ്ഥാനമായുള്ള യന്ത്ര ഇന്ത്യ ലിമിറ്റഡ്, സൈനിക ഗ്രേഡ് ഘടകങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന എട്ട് ഫാക്ടറികളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും, അതേസമയം ഡെറാഡൂൺ ആസ്ഥാനമായുള്ള ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് മൂന്ന് ഫാക്ടറികൾ ഒപ്റ്റോ ഇലക്ട്രോണിക് ഇനങ്ങൾ നിർമ്മിക്കും.കാൺപൂർ ആസ്ഥാനമായുള്ള ഓർഡനൻസ് പാരച്യൂട്ട് ഫാക്ടറി ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ കൊണ്ടുവരും.
നാഷണൽ അക്കാദമി ഓഫ് ഡിഫൻസ് പ്രൊഡക്ഷനും, സ്കൂളുകളുകളും പത്ത് നോൺ-പ്രൊഡക്ഷൻ യൂണിറ്റുകളും ഏഴ് പുതിയ കമ്പനികളുമായി ലയിപ്പിക്കും.പ്രാദേശിക വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെ 11 ഉൽപാദനേതര യൂണിറ്റുകൾ കമ്പനികൾക്ക് കൈമാറുകയും അവരുടെ ജീവനക്കാരെ വിവിധ ഫാക്ടറികളിലേക്ക് മാറ്റുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

കൊൽക്കത്ത ആസ്ഥാനമായുള്ള ഒാർഡനൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) 1775 ൽ ബ്രിട്ടീഷുകാരാണ് രൂപം നൽകിയത്.കര, നാവിക, വ്യോമ സേനകൾക്കാവശ്യമായ സാമഗ്രികളാണ് ഫാക്ടറിൽ നിർമ്മിക്കുന്നത്.41 ഫാക്ടറികളെ ഏഴായി തരംതിരിച്ച് കോർപറേറ്റ് മാനേജ്മെന്റുകൾക്കു കീഴിലാക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ജൂൺ 16 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. തിരുമാനത്തെ ചരിത്രപരം എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അന്ന് നടപടിയെ വിശേഷിപ്പിച്ചത്.ദേശീയ സുരക്ഷയെ സംബന്ധിച്ചും വലിയ തിരുമാനമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    പുതിയ 7 കമ്പനികൾ കേന്ദ്ര ഉടമസ്ഥതയിൽ ആയിരിക്കും പ്രവർത്തിക്കുക. ബോർഡിന് കീഴിലുള്ള ചില സ്ഥാപനങ്ങളും പുതിയ കമ്പനികൾക്ക് കീഴിലേക്ക് മാറ്റും. മറ്റ് സ്ഥാപനങ്ങളൾ ഡയറക്ടറേറ്റ് ഓഫ് ഓർഡിനൻസിന്റെ നിയന്ത്രണത്തിലായിരിക്കും. ഫാക്ടറി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ 3152.11 ഏക്കർ കേന്ദ്രസർക്കാർ ഏറ്റെടുക്കും.പ്രൊഡക്ഷൻ നോൺ പ്രൊഡക്ഷൻ യൂണിറ്റുകളിലെ മുഴുവൻ തൊഴിലാളികളേയും ഡെപ്യൂട്ടേഷൻ അലവൻസ് ഇല്ലാതെ വിദേശ സേവനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഡിപിഎസ്യുകളിലേക്ക് മാറ്റുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സേവന-വേതന വ്യവസ്ഥ രൂപം നൽകാൻ രണ്ട് വർഷത്തിനകം ചട്ടമുണ്ടാക്കുമെന്ന് ഉത്തരവിൽ പറയുന്നു.

    ഓർഡനൻസ് ഫാക്ടറികളെ ഉൽപാദനക്ഷമവും ലാഭകരവുമായ ആസ്തികളാക്കി മാറ്റുന്നതിനും ഉൽപന്ന ശ്രേണിയിൽ പ്രത്യേക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരവും ചെലവ്,കാര്യക്ഷമ എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. നേരത്തേ തന്നെ പുതിയ സാങ്കേതിക വിദ്യകളും ഉൽപാദന രീതികളും കൊണ്ടുവരാനും അത്യാധുനിക ആയുധങ്ങളുടെ ഉത്പാദനം ഉറപ്പാക്കാനും യൂണിറ്റുകളിലെ പരിഷ്കാരങ്ങൾക്കായി സായുധ സേനയിൽ നിന്നും വിദഗ്ധരിൽ നിന്നും ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു.

    അതേസമയം ബോർഡിനെ കോർപറേറ്റ്വത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നേരത്തേ വലിയ പ്രതിഷേധവുമായി തൊഴിലാഴികൾ രംഗത്തെത്തിയിരുന്നു. ഫാക്ടറികളെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ വാദം. നേരത്തേ 2018 കൺട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ (സിഎജി) സമർപ്പിച്ച റിപ്പോർട്ടിൽ ഫാക്ടറികളുടെ ഉത്പാദനം വളരെ കുറവാണെന്നും ലക്ഷ്യമിട്ട സാമഗ്രികളിൽ 49 ശതമാനം മാത്രമേ നിർമ്മിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും കണ്ടെത്തിയിരുനന്ു. എന്നാൽ പ്രതിരോധ നിർമ്മാണ മേഖലയിൽ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു.ഓർഡിനൻസ് വ്യവസ്ഥകൾ ലംഘിച്ച് സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളുകൾക്ക് ഒരു വർഷം തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കുമെന്നും ഓർഡിനൻസിൽ പറഞ്ഞിരുന്നു. തൊഴിലാളികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും ഓർഡിനൻസിൽ വ്യക്മാക്കിയിരുന്നു.

    അതേസമയം പ്രതിരോധ തദ്ദേശീയവൽക്കരണം വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി നിർമ്മിച്ച ആയുധങ്ങളും സംവിധാനങ്ങളും വാങ്ങുന്നതിന് ഇന്ത്യ 70,221 കോടി രൂപ മാറ്റിവെച്ചിരുന്നു. സൈന്യത്തിന്റെ മൂലധന ബജറ്റിന്റെ 63 ശതമാനമായിരുന്നു ഇത്. 118 അർജുൻ എം കെ -1 എ ടാങ്കുകൾ വാങ്ങാനുള്ള നിർദ്ദേശങ്ങളും ആധുനിക സംരക്ഷണ സംവിധാനങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങൾ സജ്ജമാക്കുന്നതും ഉൾപ്പെടെ 13,700 കോടി രൂപയുടെ കരാറിൽ സർക്കാർ ഏർപ്പെട്ടിരുന്നു. പുതിയ ടാങ്കുകൾക്ക് മാത്രം 8,380 കോടി രൂപ ചിലവ് വരും. ഓർഡർ സർക്കാർ ഉടമസ്ഥതയിലുള്ള ഫാക്ടറികൾ തന്നെ നിർമ്മിക്കണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+