കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ 'നെഹ്‌റുവിന്റെ ഇന്ത്യ' പരാമര്‍ശം; അതൃപ്തി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗിന്റെ നെഹ്‌റുവിന്റെ ഇന്ത്യ പരാമര്‍ശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം അനുചിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വിഷയത്തില്‍ സിംഗപ്പൂര്‍ അംബാസിഡറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ് പാര്‍ലമെന്റിലെ സംവാദത്തിനിടെ ഇന്ത്യന്‍ എം പിമാരില്‍ പകുതിയോളം പേര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുവെന്നും ഇത്തരക്കാരുടെ നാടായി 'നെഹ്രുവിന്റെ ഇന്ത്യ' മാറിയിരിക്കുന്നുവെന്നും പറഞ്ഞിരുന്നു.

ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന വിഷയത്തിലായിരുന്നു സിംഗപ്പൂര്‍ പാര്‍ലമെന്റിലെ ചര്‍ച്ച. ഇതിലെ പരാമര്‍ശത്തിനെതിരെയായിരുന്നു ഇന്ത്യ അതൃപ്തി അറിയിച്ചത്. സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്ങിനെ വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം സിംഗപ്പൂരിന്റെ പ്രതിനിധിയെ അറിയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.സിംഗപ്പൂര്‍ ഇന്ത്യയുടെ പ്രധാന തന്ത്രപരമായ പങ്കാളിയാണ്. കൂടാതെ ഉന്നത രാഷ്ട്രീയ നേതൃത്വം തമ്മില്‍ അടുത്ത ബന്ധവുമുണ്ട്. ഏറ്റവും അടുത്ത തന്ത്രപരമായ പങ്കാളികളില്‍ നിന്ന് ദൂതന്മാരെ വിളിച്ചുവരുത്തി പ്രതിഷേധം ഇറിയിക്കുന്നത് അസാധാരണമാണ്.

ഇന്ത്യക്ക് വീണ്ടും യാത്രാ വിലക്കുമായി സൗദി: സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ഇന്ത്യക്ക് വീണ്ടും യാത്രാ വിലക്കുമായി സൗദി: സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍

1

എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളായതിനാലാണ് ഇത്തരം നടപടി എന്നാണ് വിവരം. ചൊവ്വാഴ്ചയായിരുന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. മിക്ക രാജ്യങ്ങളും സ്ഥാപിതമായതും ആരംഭിക്കുന്നതും ഉയര്‍ന്ന ആദര്‍ശങ്ങളുടെയും ഉദാത്തമായ മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. എന്നാല്‍ പലപ്പോഴും, സ്ഥാപക നേതാക്കള്‍ക്കും മഹാന്‍മാരായ തലമുറയ്ക്കും ശേഷം ക്രമേണ കാര്യങ്ങള്‍ മാറുന്നു,'' ലീ ലൂംഗ് പറഞ്ഞു. കാര്യങ്ങള്‍ ആരംഭിക്കുന്നത് വികാരാധീനമായ തീവ്രതയോടെയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും നേടിയെടുക്കുകയും ചെയ്ത നേതാക്കള്‍ പലപ്പോഴും വലിയ ധൈര്യവും അപാരമായ സംസ്‌കാരവും മികച്ച കഴിവും ഉള്ള അസാധാരണ വ്യക്തികളാണ്.

2

അവര്‍ തീക്കുഴിയിലൂടെ വന്ന് മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും നേതാക്കളായി ഉയര്‍ന്നു. അവരാണ് ഡേവിഡ് ബെന്‍-ഗുറിയോണ്‍സ്, ജവഹര്‍ലാല്‍ നെഹ്റു, എന്നിവര്‍'' ലീ ലൂംഗ് പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോക്സഭയിലെ പകുതിയോളം എംപിമാര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്ന ഒന്നായി നെഹ്രുവിന്റെ ഇന്ത്യ മാറിയിരിക്കുന്നു. ഈ ആരോപണങ്ങളില്‍ പലതും രാഷ്ട്രീയ പ്രേരിതമാണെന്നും പറയപ്പെടുന്നു, ''അദ്ദേഹം പറഞ്ഞു. 40 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തില്‍, ഒരു ജനാധിപത്യ സംവിധാനത്തിന് എങ്ങനെയാണ് നിയമനിര്‍മ്മാതാക്കളെ സമഗ്രതയോടെ ആവശ്യമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

3

ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഊന്നിപ്പറയാന്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആശയങ്ങളേയും അദ്ദേഹം പരാമര്‍ശിച്ചു. ഇന്നത്തെ പല രാഷ്ട്രീയ സംവിധാനങ്ങളും അവയുടെ സ്ഥാപക നേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് പൊതുതെരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടും, കഷ്ടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന ഒന്നായി ബെന്‍-ഗുരിയോണിന്റെ ഇസ്രായേല്‍ രൂപാന്തരപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് വിവാദത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതിനിടെയാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Recommended Video

cmsvideo
മോദീ സര്‍ക്കാരിനെ വിമര്‍ശിച്ച് നെഹ്‌റുവിന്റെ ഇന്ത്യയുടെ പതനത്തെക്കുറിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി
4

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഹിജാബിന് നിരോധനത്തിനെതിരെ ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. അഹ്മദ് അല്‍ അന്‍സാരി, അബ്ദുറസാഖ് അല്‍ ഖിത്താബ് എന്നീ രണ്ട് എംപിമാരാണ് നിലവിലെ വിവാദത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഹിജാബ് വിഷയത്തിലുള്ള പുതിയ നീക്കങ്ങള്‍ ഒട്ടും ആശാസ്യം അല്ലെന്ന് എം പിമാര്‍ പറഞ്ഞു. ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള മതവും വേഷവും സ്വീകരിക്കാനുളള അവകാശമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതേ, ഇന്ത്യയിലെ സംസ്ഥാനത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുന്നതെന്ന് എം പിമാര്‍ പറഞ്ഞിരുന്നു.

English summary
Central government opposes Singaporean Prime Minister Lee Hsien Loong's Nehru's India statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X