കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവിലയില്‍ വന്‍ കുറവ്; വന്‍ പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചതോടെ പെട്രോള്‍ വില 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് പിന്നാലെ സംസ്ഥാനവും നികുതി കുറയ്ക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു എന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

fuel

ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കൂടുതലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെയും ഇടനിലക്കാരുടെയും കസ്റ്റംസ് തീരുവയും സര്‍ക്കാര്‍ കുറയ്ക്കുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ചില സ്റ്റീലിന്റെ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. പണപെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.

ചില സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ചുമത്തും എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു. രണ്ടാഴ്ചയിലേറെയായി തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചത്. വിലക്കുറവ് നാളെ രാവിലെ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. കേരളത്തില്‍ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയുമാണ് കുറയുക. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 106.74 രൂപയും ഡീസല്‍ 96.58 രൂപയുമാകും.

കൊച്ചിയില്‍ പെട്രോളിന് 104.62 രൂപയും ഡീസല്‍ 92.63 രൂപയുമാകും. കോഴിക്കോട് പെട്രോളിന് 104.92 രൂപയും ഡീസലിന് 94.89 രൂപയുമാകും. അതിന് പുറമെ, ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി നല്‍കും എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നേരത്തെ പലഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് കേന്ദ്രം പുനസ്ഥാപിക്കുന്നത്.

English summary
Central Government has reduced the excise duty on petrol and diesel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X