വ്യാജ വാർത്ത; 6 യുട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ
ദില്ലി: വ്യാജ വാർത്ത പ്രചരിപ്പിച്ച ആറ് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. നാഷൻ ടി.വി, സംവാദ് ടി.വി, സരോകർ ഭാരത്, നാഷൻ 24, സ്വർണിം ഭാരത്, സംവാദ് സമാചാർ എന്നീ ചാനലുകൾക്കെതിരെയാണ് നടപടി. ഏകദേശം 20 ലക്ഷം വരിക്കാർ ഉണ്ടായിരുന്ന ചാനലുകളാണ് ഇവയെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

ഈ യൂട്യൂബ് ചാനലുകൾ തിരഞ്ഞെടുപ്പ്, സുപ്രീം കോടതിയിലെയും ഇന്ത്യൻ പാർലമെന്റിലെയും നടപടികൾ, കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനം മുതലായവയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി പി ഐ ബി ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തിയതായി കേന്ദ്രസർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നിരോധനം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങളും, രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ നടത്തി എന്ന് പറയപ്പെടുന്ന തെറ്റായ പ്രസ്താവനകളും ഇതിൽ ഉൾപ്പെടുന്നു.
വ്യാജ വാർത്തകളിലൂടെ ധനസമ്പാദനത്തിനായി പ്രവർത്തിക്കുന്നവയാണ് ഈ ചാനലുകൾ. വാർത്ത ആധികാരികമാണെന്ന് വിശ്വസിപ്പിക്കാനും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവർ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനായി പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതിനുമായി ഈ യുട്യൂബ് ചാനലുകൾ, ടിവി ചാനലുകളുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളും വ്യാജവും ക്ലിക്ക് ബെയ്റ്റും വൈകാരികവുമായ തമ്പ്നെയിലുകളും ഉപയോഗിച്ചതായി കണ്ടെത്തിയെന്നും മന്ത്രാലയം പത്രകുറിപ്പിൽ പറഞ്ഞപ. .
പി ഐ ബി ഫാക്ട് ചെക്കിന്റെ ഇത്തരം രണ്ടാമത്തെ നടപടിയാണിത്. നേരത്തെ 2022 ഡിസംബർ 20 ന് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് ചാനലുകളെ ഈ യൂണിറ്റ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications