ഇന്ത്യന്‍ കറിമസാലകള്‍ക്ക് നിരോധനം: നടപടിയെടുത്ത് കേന്ദ്രം, സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാലകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കര്‍ശനന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കറി മസാല കമ്പനികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രം. പ്രമുഖ ഇന്ത്യന്‍ കറിമസാല ബ്രാന്‍ഡുകളായ എംഡിഎച്ചിനെയും എവറസ്റ്റിനെയുമാണ് നേരത്തെ സിംഗപ്പൂര്‍, ഹോംങ്കോംഗ് എന്നീ സ്ഥലങ്ങളില്‍ നിരോധിച്ചത്.
തുടര്‍ന്നാണ് കേന്ദ്രം നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ഈ കറി മസാലകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, മിക്‌സഡ് മസാല പൗഡര്‍, സാമ്പാര്‍ മസാല എന്നിങ്ങനെ മൂന്ന് ഉല്‍പ്പനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

എവറസ്റ്റിന്റെ ഫിഷ് കറി മസാലയ്ക്കും അതുപോലെ നിരോധനമുണ്ട്. ക്യാന്‍സര്‍ ബാധിക്കാന്‍ കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡ് ഇവയിലുണ്ടെന്ന് ഈ മാസം ആദ്യം ചൈനയിലെ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്ടി പ്രഖ്യാപിച്ചിരുന്നു.
പതിവ് ഭക്ഷ്യ പരിശോധനകളുടെ ഭാഗമായിട്ടാണ് നാല് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചതെന്നും, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഏഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായും സിഎഫ്എസ് വ്യക്തമാക്കി. അതേസമയം നിരോധനത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും, മസാലകളുടെ സാമ്പിളുകള്‍ ശേഖരിക്കാനും ഫുഡ് കമ്മീഷണറോട് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ എല്ലാ ഭക്ഷ്യ കമ്മീഷണര്‍മാര്‍ക്കും ഇതേ കുറിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കറി മസാലകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. നാല് ദിവസത്തിനുള്ളില്‍ കറി മസാല നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും മാത്രമല്ല എല്ലാ കറി മസാലകളുടെയും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഇരുപത് ദിവസത്തിനുള്ളില്‍ ലാബില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം കീടനാശിനി തീരെ ചെറിയ അളവില്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായ പരിധിക്ക് അപ്പുറം വില്‍ക്കുന്നതിന് ഹോങ്കോംഗില്‍ നിയന്ത്രണമുണ്ട്.
നാല് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ സിഎഫ്എസ് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കുഞ്ഞ അളവിലുള്ള എഥിലീന്‍ ഓക്‌സൈഡ് ഉപഭോഗം ഉടനടി അപകടസാധ്യതയുണ്ടാക്കില്ലെങ്കിലും സ്ഥിരമായ ഉപഭോഗം അര്‍ബുദത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി എവറസ്റ്റിന്റെ ഫിഷ് കറി മസാലയാണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്. അനുവദനീയമായതിലും അധികം എഥിലിന്‍ ഓക്‌സൈഡിന്റെ അളവ് ഇവയിലുണ്ടെന്നാണ് ഭക്ഷ്യം ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications