Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിക്ക് മേല്‍ ഇനി കേന്ദ്രത്തിന് കൂടുതല്‍ അധികാരം, ഇനി കെജ്‌രിവാള്‍ പറയും ഗവര്‍ണര്‍ തീരുമാനിക്കും

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാരിനുള്ള അധികാരങ്ങള്‍ വീണ്ടും കുറയുന്നു. ദില്ലിയില്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ സര്‍ക്കാര്‍ പാസാക്കി. ദില്ലി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് ഈ നീക്കം. ലോക്‌സഭയില്‍ പാസായ ദില്ലിയ തലസ്ഥാന മേഖലാ ഭേദഗതി ബില്‍ ഇനി രാജ്യസഭയിലും കടക്കേണ്ടതുണ്ട്. എന്നാല്‍ ഇത് വന്‍ വെല്ലുവിളിയോടെ അല്ലാതെ കേന്ദ്രത്തിന് പാസാക്കാനും സാധിക്കില്ല. ഇതോടെ ലെഫ്. ഗവര്‍ണറുമായി കൂടുതല്‍ പോര് നടത്തേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കെജ്രിവാള്‍ പോകുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

1

നേരത്തെ ഗവര്‍ണര്‍ എഎ പിയുടെ പല തീരുമാനങ്ങളെയും എതിര്‍ക്കുകയും, ആ കേസ് സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ദില്ലി സര്‍ക്കാരിന് അധികാരങ്ങള്‍ കൂടുതലുണ്ടെന്ന് കോടതി പറയുകയും ചെയ്തിരുന്നു. കൃത്യം മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം ഇതിന് ബദലെന്നോണം കൂടുതല്‍ അധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് നല്‍കാനൊരുങ്ങുന്നത്. ദില്ലി സര്‍ക്കാരിന്റെയും ലെഫ്. ഗവര്‍ണറുടെയും ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ ഈ നിയമത്തിലൂടെ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

Recommended Video

cmsvideo
    LDF will rule again says survey result

    അതേസമയം ദില്ലിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം തട്ടിയെടുക്കുന്നതാണ് ഈ നീക്കം. ദില്ലി ജനത പരാജയപ്പെടുത്തിയവരിലേക്ക് അധികാരം എത്തുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 62 എണ്ണം നേടിയാണ് കെജ്രിവാളിന്റെ എഎപി അധികാരത്തിലെത്തിയത്. ബിജെപിക്ക് ആകെ എട്ട് സീറ്റാണ് കിട്ടിയത്.

    കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

    കേന്ദ്ര സര്‍ക്കാര്‍ ദില്ലിയില്‍ പിന്‍സീറ്റ് ഭരണത്തിനാണ് ശ്രമിക്കുന്നതെന്ന് വലിയ ആരോപണം നേരത്തെ തന്നെയുണ്ട്. ലെഫ്. ഗവര്‍ണര്‍ അതിനായിട്ടാണ് ഉള്ളതെന്നും പ്രതിപക്ഷം പറയുന്നു. ഇനി ദില്ലി സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുന്നതിന് മുമ്പും ഗവര്‍ണറോട് ചോദിക്കണം. നേരത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് സുപ്രീം കോടതിയും പറഞ്ഞിരുന്നു. പോലീസ്, ഭൂമി സംബന്ധമായ വിഷയങ്ങളില്‍ ഗവര്‍ണറുടെ തീരുമാനം ആവശ്യമില്ല. അതേസമയം കെജ്രിവാള്‍ കൊണ്ടുവരുന്ന ക്ഷേമ പദ്ധതികളെല്ലാം ഇനി വേണ്ട വിധത്തില്‍ നടപ്പാക്കാനാവുമോ എന്ന് വ്യക്തമല്ല. അതിന് കേന്ദ്രം വിചാരിക്കണം. ഇല്ലെങ്കില്‍ കോടതിയില്‍ പോകേണ്ടി വരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+