ദേശീയ പെന്‍ഷന്‍ പദ്ധതി നിയമത്തില്‍ മാറ്റത്തിന് കേന്ദ്രം; എന്തൊക്കെയാണ് മാറുക, ഇതാ വിവരങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിലവിലെ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ്. അവസാന വാങ്ങിയ ശമ്പളത്തിന്റെ 40 മുതല്‍ 45 ശതമാനം വരെ കുറഞ്ഞത് പെന്‍ഷനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ലഭ്യമാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ നേട്ടം ലഭ്യമാകുക. പെന്‍ഷന്‍ സംവിധാനം പരിശോധിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
2004ലെ വിപ്ലവകരമായ സാമ്പത്തിക തീരുമാനത്തെ തുടര്‍ന്നായിരുന്നു പെന്‍ഷന്‍ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ പെന്‍ഷന്‍ വലിയ തോതില്‍ നല്‍കുന്നത് സാമ്പത്തികമായ വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ പെന്‍ഷന്‍ പദ്ധതി പ്രകാരം 10 ശതമാനം ജീവനക്കാരുടെ വിഹിതമാണ്. അടിസ്ഥാന ശമ്പള തുകയുടെ പത്ത് ശതമാനമാണ് പെന്‍ഷനിലേക്ക് നല്‍കേണ്ടത്.

അതായത് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ രീതിയാണിത്. സര്‍ക്കാരിന്റെ വിഹിതമായി 14 ശതമാനവുമുണ്ടാകും. അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ 14 ശതമാനം നല്‍കണം. പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം അവസാനം ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പ് നല്‍കുന്നുണ്ട്.
അത് മാത്രമല്ല, ജോലി ചെയ്യുന്നകാലയളവില്‍ ഒന്നും തന്നെ നല്‍കേണ്ടതുമില്ല.അതേസമയം പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം കൊണ്ടുവന്നാലും ജീവനക്കാരും, സര്‍ക്കാരും പെന്‍ഷന്‍ വിഹിതം നല്‍കേണ്ടി വരും. ശമ്പളത്തിന്റെ 40 മുതല്‍ 45 ശതമാനം വരെ ഉറപ്പായും പെന്‍ഷന്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് എന്തായാലും മടങ്ങി പോകില്ലെന്നും ഇവര്‍ പറഞ്ഞു.
എന്‍പിഎസ് പ്രകാരം രണ്ട് അക്കൗണ്ടുകളാണ് ഉള്ളത്. ടയര്‍-1, ടയര്‍ 2 എന്നിങ്ങനെയാണിത്. ഇതില്‍ ടയര്‍ 1 പെന്‍ഷന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ടയര്‍ 2 വളണ്ടറി അക്കൗണ്ടാണ്. ഈ അക്കൗണ്ടിലൂടെ പണം നിക്ഷേപിക്കാം. ഇതില്‍ ടയര്‍ 1 അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടാവണം. എന്നാല്‍ മാത്രമേ നികുതി നേട്ടങ്ങള്‍ ലഭിക്കൂ.
നിക്ഷേപ അക്കൗണ്ട് മാത്രമായിട്ടാണ് ടയര്‍ ടുവിനെ കാണുന്നത്. നിക്ഷേപ കാലാവധി നിങ്ങള്‍ക്ക് അവസാനിപ്പിക്കുകയും ചെയ്യാം.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിര്‍ബന്ധമായും ഉണ്ടായിരിക്കും. എന്നാല്‍ സൈന്യത്തിന് ഈ പദ്ധതിയില്ല. 2004 ജനുവരി ഒന്നിന് ശേഷം വന്നവര്‍ക്കാണ് ഈ പദ്ധതി ബാധകമാകുക. പശ്ചിമ ബംഗാള്‍ ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ എന്‍പിഎസിലേക്ക് മാറി.
സ്വകാര്യ സ്ഥാപനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ പ്രകാരം ജീവനക്കാര്‍ക്കും കമ്പനിക്കും തുല്യ പങ്കാളിത്തമാണ് ഉണ്ടാവുക. ഇത് പത്ത് ശതമാനമാണ്. കേന്ദ്ര സര്‍ക്കാരിന്റേതാണെങ്കില്‍ 14 ശതമാനമാണ് അവരുടെ വിഹിതം. എന്‍പിഎസ്സില്‍ 18നും 65നും ഇടയില്‍ ചേരാന്‍ പറ്റുന്ന പദ്ധതിയുമുണ്ട്. തൊഴില്‍ നിബന്ധനകള്‍ പ്രകാരം കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് മോഡല്‍ സ്വീകരിക്കാം.












Click it and Unblock the Notifications