കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടൻ- ഇന്ത്യ വിമാനസർവീസുകൾക്ക് താൽക്കാലിക വിലക്ക്: ഡിസംബർ 31 വരെയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്ക് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കാണ് കേന്ദ്രസർക്കാർ താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രനീക്കം. ഡിസംബർ 31 വരെയാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് മുതൽ വിലക്ക് പ്രാലബ്യത്തിൽ വരുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഷാര്‍ജയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ക്രിസ്തുമസ് ചടങ്ങുകള്‍ നടത്താന്‍ അനുമതിഷാര്‍ജയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ക്രിസ്തുമസ് ചടങ്ങുകള്‍ നടത്താന്‍ അനുമതി

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സൌദി അറേബ്യ ഉൾപ്പെടെ ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങൾ സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതും ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെടുന്നതുമായ എല്ലാ വിമാന സർവീസുകളുമാണ് ഇതോടെ ഡിസംബർ 31 വരെ നിർത്തിവെച്ചിട്ടുള്ളതെന്ന് ഡിജിഡിഎ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചതോടെ ഇന്ത്യ എയർബബിൾ സർവീസ് തുടരുന്ന 23 രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ.

flight

ബുധനാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഇതിന് മുമ്പായി ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ വിമാനത്താവളങ്ങളിലെത്തുമ്പോൾ കൊറോണ വൈറസ് പരിശോധന നടത്തണമെന്ന് നിർബന്ധമാണ്. കാനഡ, സൗദി അറേബ്യ എന്നിവയ്ക്ക് പുറമേ നിരവധി യൂറോപ്യൻ രാജ്യങ്ങളും യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ബ്രിട്ടനിൽ വ്യാപിച്ചിട്ടുള്ള പുതിയ ഗണത്തിൽപ്പെട്ട കൊറോണ വൈറസിനെക്കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും നിലവിലെ വാക്സിൻ ഫലപ്രദമാകുമെന്നാണ് കരുതുന്നത്.

ബ്രിട്ടനിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നേരിട്ട് രംഗത്തെത്തിയിരുന്നു.

ജനിതകമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസ് ബ്രിട്ടനിൽ 70% ലധികം പേരിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് ജനങ്ങളിലെ ആശങ്കയകറ്റാൻ കേന്ദ്ര ആരോഗ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുള്ളത്. ബ്രിട്ടനിൽ ജനിത മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അടിയന്തര യോഗം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിന്നുള്ള എല്ലാ വിമാനങ്ങളും ഉടൻ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
കോഴിക്കോടിനെ നടുക്കി ഷിഗെല്ല..എല്ലാം മരണവീട്ടിൽ നിന്ന് | Oneindia Malayalam

 ബംഗാളിൽ ബിജെപി രണ്ടക്കം തികയ്ക്കാൻ പാടുപെടും: അങ്ങനെ സംഭവിച്ചാൽ ട്വിറ്റർ വിടുമെന്ന് പ്രശാന്ത് കിഷോർ ബംഗാളിൽ ബിജെപി രണ്ടക്കം തികയ്ക്കാൻ പാടുപെടും: അങ്ങനെ സംഭവിച്ചാൽ ട്വിറ്റർ വിടുമെന്ന് പ്രശാന്ത് കിഷോർ

English summary
Centre imposed temporary ban on flight services to UK and after Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X