കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്ക്ഡൗണ്‍ വലിയൊരു അബദ്ധം' മുന്നോട്ട് പോക്കിന് തയ്യാറെടുപ്പുകള്‍ അനിവാര്യമെന്ന് വീരപ്പ മൊയിലി

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം മൂവായിരത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ മാത്രം അഞ്ഞൂറിലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ഇതിനകം 77 പേര്‍ മരണപ്പെടുകയും ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയാണ്.

അതേസമയം കൊറോണ സൃഷ്ടിച്ച ഇരുട്ട് മാറാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. അതിനിടെ തയ്യാറെടുപ്പുകള്‍ ഇല്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഈ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വീരപ്പ മൊയിലി. 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ കൃത്യമായ നടപടികള്‍ ഇപ്പോള്‍ തന്നെ സ്വീകരിക്കണമെന്നും വീരപ്പ മൊയിലി ആവശ്യപ്പെട്ടു.

 പരിശോധന

പരിശോധന

രാജ്യവ്യാപകമായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് രോഗത്തെ നേരിടാന്‍ പരിശോധനകളിലൂടെ മാത്രമേ സാധിക്കൂവെന്ന് വീരപ്പ മൊയിലി പറഞ്ഞു. വലിയ പരിമിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിനുള്ള നടപടികളാണ് കൈകൊള്ളുന്നതെന്നും വീരപ്പമൊയിലി വ്യക്തമാക്കി. 'പരിശോധകള്‍ നടത്തുന്നതിനാണ് ഞങ്ങള്‍ വലിയ പ്രാമുഖ്യം നല്‍കുന്നത്. വലിയ തോതില്‍ പരിശോധനകള്‍ നടത്താതെ നമുക്ക് ഈ പ്രശ്‌നത്തെ മറികടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ടാസ്‌ക് ഫോഴ്‌സ്

ടാസ്‌ക് ഫോഴ്‌സ്

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവിലെ കൊറോണ സാഹചര്യത്തെ അതിജീവിക്കുന്നതിനായി രൂപീകരിച്ച ടാസ്‌ക് ഫോഴസിന്റെ ഭാഗം കൂടിയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ വീരപ്പ മൊയിലി. കൂടാതെ പി ചിദംബരം, ജയറാം രമേശ്, തമ്രദ്വജ് സാഹു തുടങ്ങിയവരും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രകടനപത്രിക നടപ്പാക്കല്‍ സമിതികളുടെ ചെയര്‍മാന്‍മാരും ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമാണ്.

തയ്യാറെടുപ്പുകള്‍

തയ്യാറെടുപ്പുകള്‍

സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അവിടെ അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി ആത്മവിശ്വാസത്തില്‍ എത്തിക്കണമായിരുന്നുവെന്നും വീരപ്പമൊയിലി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ചെയ്ത വലിയൊരു അബദ്ധമാണിത്. ലോക്ക് ഡൗണിന് മുന്നോടിയായി ഒരു അറിയിപ്പും നല്‍കിയിരുന്നില്ല. സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തമായിരുന്നു. ഇത് ഒരു ആഘാതം പോലെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അന്തരാഷ്ട്ര അടച്ചിടലും രാജ്യത്ത് ലോക്ക് ഡൗണും കാരണം രാജ്യത്തെ ബിസിനസ് മേഖലയും വലിയ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ഗ നിര്‍ദേശങ്ങള്‍

മാര്‍ഗ നിര്‍ദേശങ്ങള്‍

ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള മുന്നോട്ടുള്ള പോക്കിനെ കുറിച്ച് സര്‍ക്കാരിന് വ്യക്തത വേണ്ടത് അനിവാര്യമാണെന്ന് വീരപ്പമൊയിലി പറഞ്ഞു.
'ഒരുപക്ഷെ ഏപ്രില്‍ 14 ന് രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ പിന്നെയെന്താണ് എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. എന്തെല്ലാം നടപടികളാണ് നമ്മള്‍ സ്വീകരിക്കാന്‍ പോകുന്നതെന്നതിന്ക്കുറിച്ച് ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.' വീരപ്പമൊയിലി പറഞ്ഞു.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളും നേതാക്കളും നടക്കുന്ന പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും വീരപ്പ മൊയിലി ആരോപിച്ചു. 'പ്രധാനമന്ത്രി പറയുന്നത് ലോക്ഡൗണ്‍ നിട്ടില്ല എന്നതാണ്. അതേസമയം വിവധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു.'130 കോടി ജനങ്ങള്‍ക്ക് അതിനായി തയ്യാറെടുക്കേണ്ടതുണ്ട്. ഇവരെല്ലാം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നിരന്തരം ആവര്‍ത്തിക്കുന്നു. പക്ഷെ അതുകൊണ്ട് മതിയാവില്ല. ജനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും വലിയ പിന്തുണ അത്യാവശ്യമാണ്. അതിനായി ദേശീയ ദുരന്തനിവാരണ നിയമം നേരത്തെ നടപ്പിലാക്കുകയും കുടിയേറ്റ തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുകയും വേണമെന്നും വീരപ്പ മൊയിലി പറഞ്ഞു.

English summary
Centre Made a Grave Mistake by Not Taking States into Confidence on Lockdown: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X