പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; വിവാദ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു
ഇതു സംബന്ധമായ ഫയൽ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Recommended Video

ദില്ലി: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് പിൻവലിക്കുന്നു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് വിവാദ ഉത്തരവ് പിൻവലിക്കുന്നത്. ഇതു സംബന്ധമായ ഫയൽ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മെയ് 23 നാണ് കേന്ദ്ര സർക്കാർ വിവാദ ഉത്തരവ് പുറത്തിറക്കിയത്. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റിടു അനിമല്‍സ് ആക്‌ട് പ്രകാരം കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പിനായി ഉപയോഗിക്കാൻ പാടില്ല. ഈ ഉത്തരവ് ഫലത്തിൽ രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കുന്നതായിരുന്നു. കൂടാതെ കന്നുകാലി വിൽപനയിൽ കൂടുതൽ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
കന്നുകാലികളെ വാങ്ങുമ്പോൾ കശാപ്പ് ചെയ്യാനല്ലെന്ന് രേഖമൂലം ഉറപ്പു നൽകണം. കാർഷിക ആവശ്യത്തിനു മാത്രമേ കന്നുകാലികളെ വിൽക്കാൻ പാടുള്ളൂ. സംസ്ഥനത്തിന്റെ 25 കിലോമീറ്റർ അകലെ മാത്രമേ വിൽപന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പാടുള്ളൂ. സംസ്ഥാനാന്തര വിൽപന നിരോധിച്ചിരുന്നു. കൂടാതെ കന്നുകാലികളെ ബലി നൽകുന്നതിലും നിരോധനം ഏർപ്പെടുത്തിയിരുന്നു












Click it and Unblock the Notifications