അഖിലേന്ത്യാ മെഡിക്കല്‍ സര്‍വ്വീസ് ഇനി ഐഎസ് മാതൃകയില്‍...
ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം
ദില്ലി: ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെയും(ഐഎസ്), ഇന്ത്യന്‍ പോലീസ് സര്‍വ്വീസിന്റെയും(ഐപിസ്) മാതൃകയില്‍ കേന്ദ്രം അഖിലേന്ത്യാ മെഡിക്കല്‍ സര്‍വ്വീസ് രൂപീകരിക്കാനൊരുങ്ങുന്നു. 1951 ലെ ഓള്‍ ഇന്ത്യാ സര്‍വ്വീസ് ആക്ട് അനുസരിച്ചാണ് പുതിയ നീക്കം. രാജ്യമൊട്ടാകെ മികച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 1977 മുതലുള്ള ആവശ്യമാണ് അഖിലേന്ത്യാ മെഡിക്കല്‍ സര്‍വ്വീസ്. അന്ന് ഈ ആവശ്യം പരിഗണിക്കപ്പെട്ടിരുന്നില്ല.
ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ജൂണ്‍ അവസാനം കേന്ദ്രത്തില്‍ നിന്നും കത്ത് ലഭിച്ചു. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി സികെ മിശ്രയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. സംസ്ഥാനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള നീക്കം.

അഖിലേന്ത്യാ മെഡിക്കല്‍ സര്‍വ്വീസ് എന്ന ആശയത്തിന് ഈ വര്‍ഷം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന നാഷണല്‍ ഹെല്‍ത്ത് പോളിസിയുമായി യാതൊരു ബന്ധവും ഇല്ല. നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് അഖിലേന്ത്യാ മെഡിക്കല്‍ സര്‍വ്വീസിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്ര പദ്ധതികളും സംസ്ഥാന പദ്ധതികളും കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ തമ്മിലുള്ള അന്തരം ഇല്ലാതാവുകയും ചെയ്യും.












Click it and Unblock the Notifications