അലിഗഡ് സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആക്ട് പ്രകാരം സ്ഥാപിതമായാതാണ് അലീഗഡ് കേന്ദ്ര സര്‍വ്വകലാശാലയെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും 1967ല്‍ അസീസ് ബാഷ വിധിന്യാത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ പറഞ്ഞു.
അലീഗഡ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യുപിഎ സര്‍ക്കാര്‍ നല്‍കിയ അപ്പില്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അല്ഗഡിന് ന്യൂനപക്ഷ പദവി നല്‍കുന്നത് സുപ്രീംകോടതി വിധിക്ക് എതിരാണെന്നും റോത്തഗി കോടതിയില്‍ വ്യക്തമാക്കി. അറ്റോണി ജനറലിന്റെ വാദം കേട്ട കോടതി അപ്പീല്‍ പിന്‍വലിക്കുന്നതിന് സത്യവാങ്മൂലത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് എട്ടാഴ്ച സമയം അനുവദിച്ചു.
20 വര്‍ഷത്തിനു ശേഷം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ വരുത്തിയ ഭേദഗതി ഭരണഘടനാ വിരുദ്ധമാമെന്നാണ് ഹൈക്കോടതി 2006 ജനുവരിയില്‍ വിധിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ നിലപാടിനെതിരെ സര്‍വ്വകലാശാലക്ക് എതിര്‍ സത്യവാങ്മൂലം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. വേനലവധിക്ക് ശേഷം കേസ് കോടതി പരിഗണിക്കും.












Click it and Unblock the Notifications