കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിനേഷനിൽ നിലപാട് അറിയിച്ച് കേന്ദ്രം, ഞങ്ങളെ വിശ്വസിക്കൂ, ഇടപെടൽ വേണ്ടെന്ന് സുപ്രീം കോടതിയിൽ

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്‌സിനേഷന്‍ പോളിസിയില്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം തുല്യമായ വാക്‌സിന്‍ വിതരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വാക്‌സിന്‍ പോളിസിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ വ്യാപനം അതിവേഗം ആയത് കൊണ്ട് തന്നെ ഒറ്റയടിക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക സാധ്യമല്ല. വാക്‌സിനേഷന്‍ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനയാണ് എന്നും സുപ്രീം കോടതിയില്‍ കേന്ദ്രം വ്യക്തമാക്കി.

കൊവിഡ് വാക്‌സിനേഷന്‍ പോളിസി നീതിയുക്തവും വിവേചന രഹിതവും പൗരന്മാരെ 45ന് മുകളിലെന്നും താഴെയെന്നും ബുദ്ധിപരമായി തരംതിരിച്ച് കൊണ്ടുള്ളതുമാണെന്നും കേന്ദ്രം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 12, ആര്‍ട്ടിക്കിള്‍ 14 എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളളതാണ് വാക്‌സിനേഷന്‍ പോളിസി. വാക്‌സിന്‍ നിര്‍മ്മാതാക്കളും സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും അടക്കമുളളവരുമായി പലവട്ടം ചര്‍ച്ച നടത്തിയാണ് വാക്‌സിനേഷന്‍ പോളിസി രൂപീകരിച്ചത് എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

sc

കൊവിഡ് വാക്‌സിനുകള്‍ക്ക് വ്യത്യസ്ത വില ഏര്‍പ്പെടുത്തിയതിലും സര്‍ക്കാര്‍ വിശദീകരണം നല്‍കി. സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് സൗജന്യമായാണ്. അതിനാല്‍ വിലയിലുളള വ്യത്യാസം ജനങ്ങളെ ബാധിക്കില്ല എന്നാണ് സര്‍ക്കാര്‍ വാദം. വാക്‌സിന്‍ കമ്പനികള്‍ക്ക് പൊതുപണം അനര്‍ഹമായി ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
Covid is highly airborne says scientists

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ഇത്രയും വ്യാപകമായ ഒരു മഹാമാരിയെ നേരിടുമ്പോള്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കണമെന്നും വാക്‌സിനേഷന്‍ പോളിയില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിനേഷന്‍ പോളിസി പുനപരിശോധിക്കണം എന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Centre says in Supreme Court no need of court interference in dealing with Covid pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X