ഐഐഎമ്മുകളിലും ഐഐടികളിലും ഫാക്വല്‍റ്റി നിയമനത്തിന് ക്വാട്ട നിയമം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ഫാക്കല്‍റ്റി നിയമനത്തിനുള്ള ക്വാട്ട നിയമം നിര്‍ബന്ധിതമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഐഐടികളും ഐഐഎമ്മുകളുമുള്പ്പെടെയുള്ള എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫാക്വല്‍റ്റി റിക്രൂട്ട്മെന്റില്‍ സംവരണ നയം മോശമായി നടപ്പാക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍ മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം.
പട്ടികജാതിക്കാര്‍ക്ക് 15%, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 7.5%, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27%, സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് (EWS) 10% എന്നിങ്ങനെയായി കേന്ദ്ര സര്‍വകലാശാലകള്‍ കൂടുതലും ഫാക്കല്‍റ്റി ക്വാട്ട നടപ്പിലാക്കുന്നു. എന്നാല്‍ ഐഐടികളും ഐഐഎമ്മുകളും ഇപ്പോഴും ഇത് വലിയ തോതില്‍ നടപ്പിലാക്കുന്നില്ല.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഐഐടികളിലും ഐഐഎമ്മുകളിലും സംവരണ വിഭാഗത്തിലെ ഫാക്വല്‍റ്റികള്‍ വളരെ കുറവാണ്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിസര്‍വേഷന്‍ ഇന്‍ ടീച്ചേഴ്സ് കേഡര്‍ നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ എച്ച്ആര്‍ഡി മന്ത്രാലയം കഴിഞ്ഞ ആഴ്ച എല്ലാ സ്ഥാപനങ്ങള്‍ക്കും കത്തെഴുതി. 2019 മാര്‍ച്ച് 7 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ പറയുന്ന പോലെ സ്ഥാപനങ്ങളെ ഒരു യൂണിറ്റായി കണക്കാക്കി നേരിട്ടുള്ള നിയമനത്തില്‍ തസ്തിക സംവരണം ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു.
എല്ലാ വകുപ്പുകളിലുമുള്ള ഒരേ തസ്തികയിലുള്ള ഒഴിവുകള്‍ സംയോജിപ്പിച്ച് ഫാക്കല്‍റ്റികളെ നേരിട്ട് നിയമിക്കുന്നത് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അതോടൊപ്പം ക്വാട്ട സീറ്റുകളിലും ഇതേ തരത്തിലുള്ള പട്ടിക തയ്യാക്കണമെന്നും അതനുസരിച്ച് നിയമനം നടത്തണമെന്നും ഈ നിയമം ആവശ്യപ്പെടുന്നു. ശാസ്ത്ര-സാങ്കേതിക തസ്തികകളെ സംവരണ നയത്തില്‍ നിന്ന് ഒഴിവാക്കിയുള്ള 1975 ലെ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ ഉത്തരവാണ് ഐഐഎമ്മുകള്‍ ഇതുവരെ പിന്തുടരുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications