ബാങ്കുവിളി ഇതര മതസസ്ഥര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് ഇമാം

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ബാങ്കുവിളി ഇതര മതസസ്ഥര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന നിര്‍ദ്ദേശവുമായി ചണ്ഡീഗഡിലെ ഒരു ഇമാം രംഗത്ത്. ചണ്ഡീഗഡ് ജുമാമസ്ജിദ് ഇമാം മൗലാന അജ്മല്‍ ഖാന്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച വിശ്വാസികള്‍ പള്ളിയില്‍ എത്തിയപ്പോഴായിരുന്നു ഇമാമിന്റെ നിര്‍ദ്ദേശം.

സൂര്യാസ്തമയത്തിന് മുമ്പുള്ള ബാങ്കവിളി ഇതര മതസ്ഥരുടെ ഉറക്കത്തിന് ഭംഗം വരുത്തുന്നതാണ്. ഇത് ഇസ്ലാം വിരുദ്ധമാണ്. മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമല്ല. ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറയ്ക്കണമെന്നാണ് ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ളത്. വിഷയത്തില്‍ കേരളത്തിലെ ഒരു ബാങ്ക് സ്വീകരിച്ച നടപടിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

mosque

മലപ്പുറത്തെ ഒരു പള്ളിയില്‍ ഒരുനേരം മാത്രം ബാങ്കുവിളിക്കാന്‍ തീരുമാനിച്ച നടപടിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ പള്ളിയുടെ ചുറ്റിലുമുള്ള മറ്റു പതിനേഴോളം പള്ളികളും ഇതേ തീരുമാനമെടുത്തിരുന്നു. ലൗഡ് സ്പീക്കറില്‍ നിന്നുള്ള ശബ്ദമലിനീകരണം ഇല്ലാതാക്കാനായിരുന്നു പള്ളി കമ്മറ്റിയുടെ തീരുമാനം.

നേരത്തെ പ്രശസ്ത ഗായകന്‍ സോനു നിഗവും ബാങ്കുവിളി മറ്റുള്ളവര്‍ക്ക് ശല്യമാകുന്നതിനെതിരെ പ്രതികരിച്ചിരുന്നു. ഇതേ ഏറെ വിവാദമാവുകയും ചെയ്തു. അടുത്തിടെ പഞ്ചാബ് ഹരിയാണ കോടതിയും ലൗഡ് സ്പീക്കറില്‍ നിന്നുള്ള ഉയര്‍ന്ന ശബ്ദത്തിനെതിരെ പരാമര്‍ശം നടത്തി. ബാങ്കുവിളി ഇസ്ലാം വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും ലൗഡ് സ്പീക്കറിന്റെ ഉപയോഗം കുറയ്ക്കണമെന്നായിരുന്നു പരാമര്‍ശം.


English summary
chandigarh Jama Masjid Imam says azaan shouldn’t disturb non-Muslims
Please Wait while comments are loading...