കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായി, 2.1 കിലോ മീറ്റര്‍ മുമ്പ്, എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക് | Oneindia Malayalam

ബംഗളൂരു: 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചില്ല. അവസാന നിമിഷം ചാന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് പിഴച്ചു. വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ദീര്‍ഘനേരം നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് ഐഎസ്ആര്‍ഒ ഇത് സ്ഥിരീകരിച്ചത്. അതേസമയം ഇത്രയും അടുത്തെത്താനായത് വലിയ നേട്ടമാണെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

പുലര്‍ച്ചെ 1.53ഓടെ പ്രതിസന്ധികളെ മറികടന്ന് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ചരിത്ര നേട്ടം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. ഇത് വിജയകരമായിരുന്നെങ്കില്‍ ചരിത്ര നേട്ടം സ്വന്തമാക്കുന്ന നാലാം രാജ്യമാകുമായിരുന്നു ഇന്ത്യ. അതേസമയം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞരും വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് വീക്ഷിക്കുന്നുണ്ടായിരുന്നു.

നാല് മണിയോടെ പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങുമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇതിന് മുന്നോടിയായി ചാന്ദ്രയാന്‍ രണ്ടിനെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ട്രാക്ക് ചെയ്തിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് വെറും 2.1 കിലോമീറ്റര്‍ അകലെ വെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. നേരത്തെ തന്നെ ചെറിയൊരു പിഴവുണ്ടായാല്‍ സോഫ്റ്റ് ലാന്‍ഡിംഗില്‍ പരാജയപ്പെടുമെന്ന് വ്യക്തമായിരുന്നു.

ചന്ദ്രയാന്‍ രണ്ടിന് പിന്നാലെ മറ്റൊരു ചാന്ദ്ര ദൗത്യത്തിനും ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. ഗഗന്‍യാന്‍ എന്നാണ് ഇതിന്റെ പേര്. ഇതില്‍ ബഹിരാകാശ ശാസ്ത്രജ്ഞനെ ഇന്ത്യ ചന്ദ്രനിലേക്ക് അയക്കും. ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയാണ് പുറത്തുവിട്ടത്. നേരത്തെ ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗിനെ 15 നിര്‍ണായക നിമിഷങ്ങളെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ പറഞ്ഞത്. പ്രധാനമായും ചന്ദ്രന്റെ പാളികളില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തുകയാണ് പ്രഗ്യാന്‍ റോവറിന്റെ ലക്ഷ്യം.

English summary
chandrayaan 2 soft landing unsuccesfull
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X