Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് തിയതി മാറ്റും? മറ്റൊരു ദിവസം കൂടി പരിഗണിക്കുന്നെന്ന് ഐഎസ്ആര്‍ഒ, കാരണം

ന്യൂദല്‍ഹി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ആഗസ്റ്റ് 23 വൈകീട്ട് ആറ് മണിക്കാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വലിയ തീര്‍ച്ചയില്ല എന്നാണ് ഐ എസ് ആര്‍ ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ ഡയറക്ടറും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ നിലേഷ് എം ദേശായി പറയുന്നത്.

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ആഗസ്റ്റ് 23 ന് സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രമേ സോഫ്റ്റ് ലാന്‍ഡിംഗുമായി ഐ എസ് ആര്‍ ഒ മുന്നോട്ട് പോകൂവെന്നാണ് നിലേഷ് എം ദേശായി പറഞ്ഞത്. അല്ലാത്തപക്ഷം മറ്റൊരു ദിവസം സോഫ്റ്റ് ലാന്‍ഡിംഗിനായി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrayaan 3

ആഗസ്റ്റ് 27 ആയിരിക്കും അങ്ങനെയെങ്കില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് പരിഗണിക്കുന്ന ദിവസം എന്നും അദ്ദേഹം വ്യക്തമാക്കി. 'ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ക്ഷമതയും ചന്ദ്രനിലെ അവസ്ഥയും അടിസ്ഥാനമാക്കി ആ സമയത്ത് ലാന്‍ഡ് ചെയ്യുന്നത് ഉചിതമാണോ അല്ലയോ എന്ന കാര്യത്തില്‍ ഞങ്ങള്‍ തീരുമാനമെടുക്കും,' അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഘടകം അനുകൂലമല്ലെങ്കില്‍ ആഗസ്റ്റ് 27 നായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാലും നിലവിലെ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ തന്നെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലെത്തുമെന്ന് നിലേഷ് ദേശായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങാന്‍ സാധിച്ചാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

റഷ്യയുടെ ലൂണ -25 ദൗത്യത്തിന്റെ പരാജയത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നേടുന്ന ആദ്യത്തെ രാജ്യമാകാനുള്ള അവസരവും ഇന്ത്യയ്ക്ക് കൈവന്നിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ജൂലൈ 14നാണ് ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്.

അതേസമയം ഇന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥ് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗിനെ ന്യൂദല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ ആഗസ്റ്റ് 23-ന് തന്നെ ചന്ദ്രനില്‍ പേടകത്തിന്റെ ലാന്‍ഡിംഗ് നിശ്ചയിച്ച കാര്യം അദ്ദേഹം മന്ത്രിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+