കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി നിര്‍ണായക നിമിഷങ്ങള്‍.... ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് സമയം ഇങ്ങനെ, ചിത്രങ്ങള്‍ പിന്നാലെ

Google Oneindia Malayalam News

ബംഗളൂരു: ചാന്ദ്രയാന്‍ രണ്ടിന്റെ ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗിനായി ആകാംക്ഷയോടെ രാജ്യം. മുന്‍നിര രാജ്യങ്ങള്‍ മാത്രം സ്വന്തമാക്കിയ ചരിത്ര നേട്ടത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതേസമയം സോഫ്റ്റ് ലാന്‍ഡിംഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പുലര്‍ച്ചെ 1.53ന് സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

1

പുലര്‍ച്ചെ 4.23ന് പ്രഗ്യാന്‍ റോവര്‍ ഓണാകും. രാത്രി 1.38ഓടെ റഫ് ബ്രേക്കിംഗ് സ്റ്റാര്‍ട്ടാകും. ഇതിന് പിന്നാലെ രണ്ട് സാങ്കേതിക നടപടികള്‍ പിന്നിട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാവും. ഇതിന് ശേഷം പ്രഗ്യാന്‍ റാമ്പ് വിന്യസിക്കലുണ്ടാവും. തുടര്‍ന്നാണ് പ്രഗ്യാന്‍ ഓണാവുക. തുടര്‍ന്ന് സോളാര്‍ പാനല്‍ വിന്യസിക്കും.

പുലര്‍ച്ചെ 5.19ന് പ്രഗ്യാന്‍ റോവര്‍ റോള്‍ ചെയ്യാന്‍ തുടങ്ങും. 5.29 ഇത് പ്രതലത്തിലെ പ്രവര്‍ത്തനം ആരംഭിക്കും. 5.45ഓടെ വിക്രം ഇമേജിംഗ് ആരംഭിക്കും. മിനുട്ടുകള്‍ക്കുള്ളില്‍ ഇത് ഐഎസ്ആര്‍ഒയ്ക്ക് ലഭിക്കും. അതേസമയം അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ വളരെ ആകാംക്ഷയോടെ ചാന്ദ്രയാന്‍ രണ്ടിന്റെ പ്രവര്‍ത്തനം വീക്ഷിക്കുന്നുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ശാസ്ത്രലോകത്തിന് ഇപ്പോഴും അജ്ഞാതമാണ്.

Recommended Video

cmsvideo
എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക് | Oneindia Malayalam

നാസയിലെ ശാസ്ത്രജ്ഞര്‍ ചന്ദ്രനിലെ പ്രവര്‍ത്തനം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ ശാസ്ത്രലോകത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ ധ്രുവം ഏറ്റവും തണുപ്പേറിയ മേഖലയാണ്. ഇവിടെ നിന്ന് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍, ജീവന്റെ കണങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മിഷന്റെ ലക്ഷ്യവും ഇതാണ്.

English summary
chandrayan 2 landing on 153
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X