കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവി മങ്ങുന്ന ഇന്ത്യ; തിരിച്ചുവരുന്ന കോണ്‍ഗ്രസ്, രാജ്യത്തിന്റെ മാറുന്ന രാഷ്ട്രീയ ചിത്രം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു 2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത്. 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ബിജെ അധികാരത്തിലേറിയപ്പോള്‍ എന്‍ഡിഎ അംഗബലം 300കടന്നു.ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 44 സീറ്റിലേക് ഒതുങ്ങി.

<strong>35 ലോക്‌സഭാസീറ്റുകളില്‍ മുന്‍തൂക്കം നഷ്ടമായി ബിജെപി; 6 ല്‍ നിന്ന് കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്</strong>35 ലോക്‌സഭാസീറ്റുകളില്‍ മുന്‍തൂക്കം നഷ്ടമായി ബിജെപി; 6 ല്‍ നിന്ന് കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

ലോക്‌സഭയില്‍ നേടിയ മഹാവിജയം വിവിധ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ്സിന് 9 സംസ്ഥാനങ്ങളിലാണ് ഭരണം നഷ്ടമായത്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ള ആധിപത്യം നഷ്ടമാവുന്നതാണ് കാണാന്‍ കഴിയുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

7 സംസ്ഥാനങ്ങളില്‍

7 സംസ്ഥാനങ്ങളില്‍

2014 ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ കേവലം 7 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ബിജെപി ഭരണത്തില്‍ ഉണ്ടായിരുന്നതി. കേന്ദ്രത്തില്‍ ഭരണം നഷ്ടമായെങ്കിലും 12 സംസ്ഥാനങ്ങളിലും അപ്പോഴും കോണ്‍ഗ്രസ്സായിരുന്നു അധികാരത്തില്‍ ഉണ്ടായിരുന്നത്. 11 സംസ്ഥാനങ്ങളില്‍ മറ്റുള്ളവരും ഭരണം തുടര്‍ന്നു.

കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്

കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്

എന്നാല്‍ 2015-16 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത് 4 സംസ്ഥാനങ്ങളാണ്. അരുണാചല്‍ പ്രദേശും അസമും ബിജെപി പിടിച്ചെടുത്തപ്പോള്‍ ദില്ലി ആംആദ്മിയും കേരളം കോണ്‍ഗ്രസ്സില്‍ നിന്ന് എല്‍ഡിഎഫും പിടിച്ചെടുത്തു.

ഏറ്റവും വലിയ നഷ്ടം

ഏറ്റവും വലിയ നഷ്ടം

2017 ലാണ് കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ നഷ്ടം ഉണ്ടായത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് അധികാരം പിടിച്ചെടുത്ത ബിജെപി ബിഹാറിലെ ജെഡിയു-ആര്‍ജെഡി സഖ്യത്തെ പിളര്‍ത്തി ജെഡിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു.

ബിജെപി പിടിച്ചെടുത്തു

ബിജെപി പിടിച്ചെടുത്തു

ഇതേവര്‍ഷം തന്നെ ഗോവയിലും ബിജെപിയിലും ഭരണംതുടര്‍ന്ന ബിജെപി ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയെ നിഷ്പ്രഭമാക്കി ഭരണത്തിലെത്തി. വടക്ക്കിഴക്ക് നിന്ന് മണിപ്പൂരും 2017 ല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. പഞ്ചാബില്‍ ഭരണത്തില്‍ എത്താന്‍ കഴിഞ്ഞത് മാത്രമാണ് കോണ്‍ഗ്രസ്സിന് ആശ്വാസിക്കാന്‍ വകയുണ്ടായിരുന്ന ഏക കാര്യം.

ദക്ഷിണേന്ത്യ ഒഴികെ

ദക്ഷിണേന്ത്യ ഒഴികെ

ഇതോടെ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തി. ദക്ഷിണേന്ത്യ ഒഴികേയുള്ള ഭാഗങ്ങളിലെല്ലാം കാവി നിറഞ്ഞാടി. 15 സംസ്ഥാനങ്ങളില്‍ ബിജെപി നേരിട്ട് 6 സംസ്ഥാനങ്ങളില്‍ അവരുടെ സഖ്യകക്ഷികളുമായിരുന്നു ഭരിച്ചത്. 6 സംസ്ഥാനങ്ങളില്‍ മറ്റുള്ളവരായിരുന്നു അപ്പോഴും ഭരണത്തില്‍.

4 ലേക്ക് ചൂരുങ്ങി

4 ലേക്ക് ചൂരുങ്ങി

അതേസമയം കോണ്‍ഗ്രസ്സിന്റെ ഭരണം 4 ലേക്ക് ചൂരുങ്ങി. പഞ്ചാബ്, മിസോറാം, കര്‍ണാട എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് ഭരണം ഉണ്ടായിരുന്നത്. കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീണ്ടും കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടു

മൂന്നിടത്ത് മാത്രം

മൂന്നിടത്ത് മാത്രം

ബിജെപിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജെഡിഎസിന് പിന്തുണകൊടുത്തതോടെ രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ ഭരണം രണ്ട് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. കേന്ദ്രഭരണ പ്രദേശമായ പുതിച്ചേരി കൂടി ചേര്‍ത്താല്‍ മൂന്നിടത്ത് മാത്രം ഭരണം. ഈ അവസ്ഥയിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്

ഹിന്ദി ഹൃദയഭൂമി

ഹിന്ദി ഹൃദയഭൂമി

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഹിന്ദി ഹൃദയഭൂമിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി കോണ്‍ഗ്രസ് സംസ്ഥാന ഭരണങ്ങളിലേക്ക് ശക്തമായി തിരിച്ചു വരുന്നതാണ് കണ്ടത്. താരതമ്യേന വലിയ സംസ്ഥാന മായ ഈ സംസ്ഥാനങ്ങളിലെ വിജയം കോണ്‍ഗ്രസ്സിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

Recommended Video

cmsvideo
ശുവിന്‍റെ പേരില്‍ പൊലിഞ്ഞ ജീവനുകൾക്ക് ബിജെപിക്കുള്ള മറുപടി
15 ല്‍ നിന്ന് 12ലേക്ക്

15 ല്‍ നിന്ന് 12ലേക്ക്

പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ നേരിട്ടും കര്‍ണാടകയില്‍ സഖ്യമായും കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലുണ്ട്. ബിജെപിയുടെ ആധിപത്യം 15 ല്‍ നിന്ന് 12 സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി

English summary
changing colours of india 2014-2018 states ruled by bjp congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X