കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനങ്ങള്‍ റദ്ദാക്കി; റീഫണ്ടുമില്ല... എയര്‍പോര്‍ട്ടുകളില്‍ സംഘര്‍ഷം... സര്‍വീസ് തുടങ്ങിയ ദിനത്തില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: വിമാന സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ വ്യാപക പരാതി. ഒട്ടേറെ സര്‍വീസുകള്‍ യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയതാണ് വിവാദമായത്. പലരും യാത്രയ്ക്ക് വേണ്ടി തയ്യാറായി വിമാനത്താവളത്തിലെത്തി ബോഡിങ് പാസ് എടുക്കുമ്പോഴാണ് സര്‍വീസ് ഇല്ലെന്ന് അറിയുന്നത്. ഇതോടെ പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രതിഷേധമുയര്‍ന്നു. ചിലയിടത്ത് സംഘര്‍ഷാവസ്ഥയ്ക്കും കാരണായി. ദില്ലിയില്‍ 82 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. രണ്ടു മാസത്തിന് ശേഷം ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചപ്പോഴുള്ള അവസ്ഥ ദയനീയമാണെന്ന് യാത്രക്കാര്‍ പറയുന്നു.

F

വിമാനത്താവളത്തിലെ കവാടത്തില്‍ വച്ചാണ് പലരും വിമാനം റദ്ദാക്കിയെന്ന വിവരം അറിയുന്നത്- ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ദില്ലി , മുംബൈ വിമാനത്താവളത്തിലെ യാത്രക്കാരും സമാനമായ പരാതിയുമായി രംഗത്തുവന്നു. വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം.

അതേസമയം, സംസ്ഥാനങ്ങള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തതാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ ഇടയായത്. കേന്ദ്രം സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ചില സംസ്ഥാനങ്ങള്‍ തുടങ്ങരുതെന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. പക്ഷേ, വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇതൊക്കെ അറിയുന്നത് വളരെ വൈകിയാണ്. യാത്രക്കാരുടെ പ്രതിഷേധത്തിന് ഇരകളാകുന്നതു തങ്ങളാണെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ പറയുന്നു.

ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...

വിമാന സര്‍വീസ് മെയ് 31 വരെ തുടങ്ങില്ലെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മെയ് 25 മുതല്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല. വിമാന സര്‍വീസ് ഇപ്പോള്‍ തുടങ്ങരുതെന്നാണ് മഹാരാഷ്ട്രയും തമിഴ്‌നാടും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 50 വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പിന്നീട് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. ക്രമേണ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും മഹാരാഷ്ട്ര പറയുന്നു. മെയ് 30 വരെ വിമാന സര്‍വീസ് നീട്ടിവയ്ക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. പലര്‍ക്കും വിമാനം റദ്ദാക്കിയതിന് ശേഷം ടിക്കറ്റ് തുക റീഫണ്ട് ചെയ്ത് നല്‍കിയിട്ടില്ല.

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണംന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണം

English summary
Chaos at airports across India; Flights Cancelled, No Refunds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X