കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഹീന്‍ബാഗില്‍ ബുര്‍ഖ ധരിച്ച് കടന്ന് കൂടി ബിജെപി അനുയായി, കൈയ്യോടെ പൊക്കി സമരക്കാര്‍, വീഡിയോ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Chaos At Shaheen Bhag As A Women Came In With A Burqa | Oneindia Malayalam

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന ദില്ലി ഷെഹീന്‍ബാഗില്‍ നാടകീയ രംഗങ്ങള്‍. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കിടയിലേക്ക് ബുര്‍ഖ ധരിച്ച് എത്തിയ ബിജെപി അനുയായിയെ സമരക്കാര്‍ കൈയ്യോടെ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ബിജെപി അനുയായി ആയ സ്ത്രീ മുഖം മറച്ച് പ്രതിഷേധകര്‍ക്കിടയില്‍ കടന്ന് കൂടുകയായിരുന്നു. സംശയം തോന്നിയ സമരക്കാര്‍ ഇവരെ പരിശോധിച്ചതോടെ ഇവരുടെ കൈയ്യില്‍ നിന്നും കാമറ ലഭിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ ഇവരെ പിടികൂടിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴി വെച്ചത്.

ബിജെപി അനുയായി

ബിജെപി അനുയായി

വലതുപക്ഷ ആക്റ്റിവിസ്റ്റും ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നതുമായ ബിജെപി അനുയായി ആയ ഗുഞ്ച കപൂറിനെയാണ് പ്രതിഷേധകര്‍ കൈയ്യോടെ പിടികൂടിയത്. ബുര്‍ഖ ധരിച്ചെത്തിയ ഗുഞ്ച കപൂര്‍ പ്രതിഷേധകരോട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയതോടെയാണ് സംശയത്തിന് വഴിവെച്ചത്.

കാമറ കണ്ടെത്തി

കാമറ കണ്ടെത്തി

തുടര്‍ന്ന് പ്രതിഷേധകര്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പക്കല്‍ നിന്നും കാമറ കണ്ടെത്തി. ഇതോടെ ഗുഞ്ചറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ പിന്നീട് സരിത വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.

ബിജെപിയെ പിന്തുണച്ച്

ബിജെപിയെ പിന്തുണച്ച്

റൈറ്റ് നറേറ്റീവ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ഗുഞ്ച കപൂര്‍ ചില ടിവി പരിപാടികളില്‍ ബിജെപിയെ പിന്തുണച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. പ്രതിഷേധകര്‍ കൈയ്യേറ്റം ചെയ്തതോടെ താന്‍ ലഖൗനവില്‍ നിന്നാണെന്നും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരാണെന്നുമാണ് ഗുഞ്ചര്‍ പറയുന്നത്.

ചോദ്യം ചെയ്ത് സമരക്കാര്‍

ചോദ്യം ചെയ്ത് സമരക്കാര്‍

അതേസമയം എന്തിനാണ് ബുര്‍ഖ ധരിച്ചെത്തിയതെന്നും മുഖം മറച്ചത് എന്തിനാണെന്നും പ്രതിഷേധകര്‍ ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഷെഹീന്‍ബാഗിന് നേരെ

ഷെഹീന്‍ബാഗിന് നേരെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷെഹീന്‍ബാഗ് സമരങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷെഹീന്‍ബാഗിലെ പ്രതിഷേധകര്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നു. മൂന്ന് തവണയാണ് പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമി വെടിയുതിര്‍ത്തത്.

വീഡിയോ

വീഡിയോ കാണാം

English summary
Chaos at Shaheen Bagh As Burqa-Clad Woman Raises Suspicion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X