വാട്‌സ്ആപ്പിന് ചാര്‍ജ് ഏര്‍പ്പെടുത്തില്ല
ദില്ലി: തങ്ങളുടെ വരുമാനത്തില്‍ ഗണ്യമായി ഇടിവു സംഭവിക്കുന്നതായിക്കാട്ടി മൊബൈല്‍ഫോണ്‍ കമ്പനികള്‍ വാട്‌സ്ആപ് പോലുള്ള ചാറ്റിംഗ് സോഫ്റ്റ് വെയറുകള്‍ക്കെതിരെ നല്‍കിയ പരാതി ട്രായ് ( Telecom Regulatory Authortiy of In-dia ) തള്ളി. ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിലൂടെ ലാഭം നേടാമെന്നും ചാറ്റിംഗ് സോഫ്റ്റുവെയറുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കില്ലെന്നും ട്രായ് വ്യക്തമാക്കി.
വാട്‌സ് ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വന്നതോടുകൂടി തങ്ങളുടെ മെസേജുകള്‍ ഗണ്യമായി കുറഞ്ഞെന്നും ഇതുമൂലം വര്‍ഷത്തില്‍ 5,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും കാട്ടിയായിരുന്നു ട്രായ്ക്ക് മൊബൈല്‍ കമ്പനികള്‍ പരാതി നല്‍കിയത്. ഐഡിയ, വൊഡോഫോണ്‍, എയര്‍ടെല്‍ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം തന്നെ ഇത്തരത്തിലുള്ള ചാറ്റിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് ട്രായിയോട് ആവശ്യപ്പെട്ടു.

പരാതിയെക്കുറിച്ച് പഠിക്കുകയും പിന്നീട് ചര്‍ച്ച ചെയ്യുകയും ചെയ്ത ട്രായ് അധികൃതര്‍ കമ്പനികളുടെ വാദം അംഗീകരിച്ചില്ല. ഡാറ്റാ ചാര്‍ജിലൂടെ നഷ്ടം നികത്താമെന്നും വോയ്‌സ് കാള്‍ കൂടി വരുന്നതോടെ കൂടുതല്‍ലാഭം നേടാമെന്നും ട്രായ് വിശദീകരിച്ചു. മൊബൈല്‍ കമ്പനികളുടെ നിര്‍ദ്ദേശം തള്ളിയതോടെ ആശ്വാസമായിരിക്കുന്നത് ഉപഭോക്താക്കള്‍ക്കാണ്.
വാട്‌സ് ആപ്, സ്‌കൈപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ വമ്പിച്ച ജനപ്രീതിയാര്‍ജിച്ചവയാണ്. ഇവയ്ക്ക് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ കോടിക്കണക്കിന് രൂപ മൊബൈല്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാമായിരുന്നു. ഉപയോഗിച്ച് ശീലമായതുകൊണ്ടുതന്നെ എത്ര ചാര്‍ജുനല്‍കിയും ഇവ ഉപയോഗിക്കാന്‍ ഉപഭോക്താവ് നിര്‍ബന്ധിതമാവുകയും ചെയ്യും. എന്നാല്‍, ഉപഭോക്താക്കളുടെ പക്ഷത്തുനിന്ന് ട്രായ് മൊബൈല്‍ കമ്പനികളുടെ ആവശ്യം തള്ളിയതോടെ കൊള്ളലാഭം കൊയ്യാമെന്ന കമ്പനികളുടെ മോഹമാണ് ഇല്ലാതായത്.












Click it and Unblock the Notifications