കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിൽ നാശം വിതച്ച് പേമാരി: ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു, പ്രളയ ദുരിതത്തില്‍ മരണം 197 കവിഞ്ഞു

  • By Siniya
Google Oneindia Malayalam News

ചെന്നൈ: നൂറ്റാണ്ടിനിടെ പെയ്ത കൊടുംപേമാരിയില്‍ ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. രണ്ടാഴ്ചയായി തുടങ്ങിയ മഴയാണ് നാശം വിതച്ചത്. ദുരിത പ്രളയത്തില്‍ മരണം 197 ആയി. ജനജീവിതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയാണ്. ആയിരകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകട സാധ്യത കണക്കിലെടുത്ത് മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൊബൈലില്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമായി.

കൊടും മഴയില്‍ ചെന്നൈ മുങ്ങി... ഞെട്ടിയ്ക്കുന്ന ദുരിതക്കാഴ്ചകള്‍ കാണാം

ഹെല്‍പ്പ് ലൈനുകള്‍ പലതും പ്രതിസന്ധിയിലാണ്. ഒരാഴ്ചകൂടി തമിഴ്‌നാട്ടിലും ചെന്നൈയിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ആയിരങ്ങളാണ് ദിവസങ്ങളായി ഓരോ സ്ഥലത്തും കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സേനാംഗങ്ങല്‍ സഥലത്തെത്തിയിട്ടുണ്ട്.

നാശം വിതച്ച് പേമാരി

നാശം വിതച്ച് പേമാരി

നൂറ്റാണ്ടിനിടെ പെയ്ത കൊടുംപേമാരിയില്‍ ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. രണ്ടാഴ്ചയായി തുടങ്ങിയ മഴയാണ് നാശം വിതച്ച് പെയ്യുന്നത് ദുരിത പ്രളയത്തില്‍ മരണം 197 ആയി. ജനജീവിതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നദീതീരങ്ങളിലെ കോളനികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പല വീടുകളും പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ് അവിടെ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്്.

ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങള്‍

ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങള്‍

ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങളാണ് ഓരോയിടങ്ങളിലായി കുടുങ്ങികിടക്കുന്നത്. ഇതില്‍ ഏറെയും കുഞ്ഞുങ്ങളാണ്. ഫോണ്‍ സര്‍വ്വീസ് പ്രവര്‍ത്തന രഹിതമായതോടെ കുടങ്ങിക്കിടക്കന്നവരെ കുറിച്ച പുറം ലോകത്തിന് വിവരങ്ങള്‍ ലഭിക്കാതായി.

ഗതാഗതം തടസ്സപ്പെട്ടു

ഗതാഗതം തടസ്സപ്പെട്ടു

താഴ്ന്ന പ്രദേസങ്ങള്‍ വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ട്രെയിന്‍ ഗതാഗത സര്‍വ്വീസുകളും നിര്‍ത്തിവച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ വിമാന സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. 3500 യാത്രക്കാരെ ഒഴിപ്പിച്ചു. നിരവധി റോഡുകല്‍ ഒലിച്ചു പോയി.

സഹായാഭ്യര്‍ഥന

സഹായാഭ്യര്‍ഥന

കുടങ്ങികിടക്കുന്ന നിരവധി ആളുകള്‍ സഹായഭ്യര്‍ഥന നടത്തുന്നത് സോഷ്യല്‍ മീഡിയയില്‍കൂടിയും ട്വിറ്ററിലും മറ്റുമാണ്. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ജനജീവിതം പൂര്‍ണമായും സതംഭിച്ചു. മുബൈലില്‍ ഫോണുകള്‍ പ്രവര്‍ത്തനസ രഹിതമായതിനാല്‍ കുടുങ്ങികിടക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമല്ല. ഹെല്‍പ്പ്‌ലൈനുകളും പലതും പ്രതിസന്ധിയിലാണ്.

താത്കാലിക വിമാമത്താവളം

താത്കാലിക വിമാമത്താവളം

ചെന്നൈ വിമാവത്താവളം അടച്ചിട്ട സാഹചര്യത്തില്‍ ആരക്കോണത്തെ രാജാലി നേവര്‍ എയര്‍സ്‌റ്റേഷന്‍ താത്കാലികമായി തുറന്നു.

 അടഞ്ഞുകിടക്കുന്ന എടി എം

അടഞ്ഞുകിടക്കുന്ന എടി എം

മഴകാരണം ജനജീവിതം തടസ്സപ്പെട്ടതോടെ അവശ്യ സാധനത്തിന് തീവിലയാണ്. എന്നാല്ർ പണം എടുക്കാന്ർ എടി എം കൌണ്ടറുകളും അടഞ്ഞുകിടപ്പാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്ർ മാത്രമേ എടി എം പ്രവര്ർത്തിക്കുന്നുള്ളു, എന്നാല്ർ ഇതില്ർ നീണ്ട നിരയുമാണ്.

വൈദ്യുതി ബന്ധം വിച്ഛേദിച്ചു

വൈദ്യുതി ബന്ധം വിച്ഛേദിച്ചു

അപകടസാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ്. ഇതോടെ കുടിവെള്ള വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.

കുടിവെള്ളം കിട്ടാതെ ആളുകള്‍

കുടിവെള്ളം കിട്ടാതെ ആളുകള്‍

നഗരത്തില്‍ പലയിടങ്ങളിലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം പകര്‍ച്ച വ്യാധി ഭീഷണിയുമുണ്ട്. മിക്കയിടങ്ങളിലും മഴവെള്ളം ശേഖരിച്ച് തിളപ്പിച്ചാണ് ആളുകള്‍ കുടിക്കുന്നത്. എന്നാല്‍ ഇരുട്ടിലായതും വെള്ളം കിട്ടാതുമായ ഒട്ടേറെ പേരുണ്ട്.

അവശ്യ സാധനങ്ങള്‍ക്ക് തീവില

അവശ്യ സാധനങ്ങള്‍ക്ക് തീവില

പ്രളയബാധിത ജില്ലകളില്‍ അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയരുകയാണ്. ഹോട്ടലുകളും കടകളും വെള്ളത്തില്‍ മുങ്ങിയതോടെ ഭക്ഷ്യക്ഷാമവും ഏറുകയാണ്.

നദി കരകവിഞ്ഞൊഴുകുന്നു

നദി കരകവിഞ്ഞൊഴുകുന്നു

ചെന്നൈ നഗരത്തിനടുത്തുള്ള കാഞ്ചീപുരം ജില്ലയിലെ ചെമ്പാരക്കം ജലസംഭരണിയില്‍ നിന്ന് സെക്കന്‍ഡില്‍ 36000 ഘന അടി വെള്ളമാണ് തുറന്നു വിടുന്നത്. ഇതോടെ മറ്റു നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. അഡയാര്‍, കൂവം എന്നി നദികളും കരകവിഞ്ഞൊഴുകുകയാണ്.

സ്ഥാപനങ്ങള്‍ക്ക് അവധി

സ്ഥാപനങ്ങള്‍ക്ക് അവധി

ദിവസങ്ങളായി സ്‌കൂളുകല്‍ക്ക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അപ്രഖ്യാപിത അവധി നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലുള്ള പ്രമുഖ പത്രങ്ങളുടെ അച്ചടിയും മുടങ്ങി കിടക്കുകയാണ്.

ഭക്ഷണം എത്തിക്കുന്നു

ഭക്ഷണം എത്തിക്കുന്നു

സര്‍ക്കാരിന്റെയും സംഘടനകളുടെയും നേതൃത്വത്തില്‍ ലക്ഷകണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.

English summary
Chennai flood, killed 197,Road, rail, air links disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X