Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: മാവോയിസ്റ്റ് ഭീഷണിക്കിടെ ഛത്തീസ്ഗഡ് പോളിംഗ് ബൂത്തിലേക്ക്!

റായ്പൂര്‍: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്. പ്രശ്ന ബാധിത പ്രദേശങ്ങളിലെ 18 നിയമസഭാ മണ്ഡലങ്ങളിലാണ് നവംബര്‍ 12ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നക്സല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിനായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. മൂന്നാം തവണയും രജ്നാനന്ദ്ഗോണ്‍ സീറ്റില്‍ മൂന്നാം തവണയും വിജയിക്കുമെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ പ്രതീക്ഷ. ഛത്തീസ്ഗഡില്‍ നക്സലുകളും സുരക്ഷാസേനയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്.

16,21,839 പുരുഷന്മാരും 15,57,592 സ്ത്രീകളും ഉള്‍പ്പെടെ 31,79,520 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 4,336 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് ഛത്തീസ്ഗഡില്‍ പരമ്പരാഗതമായി നടന്നുവരുന്നത്. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് , മായാവതിയുടെ ബിഎസ്പി, സിപിഐ എന്നീ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പത്ത് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് അവസാനിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പോളിംഗ്.

 കേന്ദ്രസേനയുടെ സാന്നിധ്യം

കേന്ദ്രസേനയുടെ സാന്നിധ്യം


തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി കേന്ദ്ര പാരാമിലിട്ടറി സേനയുള്‍പ്പെടെ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളതെന്ന് ഛത്തീസ്ഗ്ഡ് സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഡിഎം അശ്വതി അറിയിച്ചു. 65൦ കമ്പനി പാരാമിലിട്ടറി, ബിഎസ്എഫ്, ഐടിബിപി എന്നീ സേനകളെയാണ് വിശ്വസിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയുടെ സാന്നിധ്യവുമുണ്ട്. സംസ്ഥാനത്തെ 650 പോളിംഗ് ബൂത്തുകളില്‍ ഹെലികോപ്റ്ററുകളുടെ സാന്നിധ്യമുണ്ട്. നക്സലുകളുടെ സാന്നിധ്യമുള്ള 18 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ തിര‍ഞ്ഞെടുപ്പ് നടക്കുന്നത്.

 തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം


ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നക്സല്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ മരിച്ചിരുന്നു. ഇവരില്‍ എട്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ 300 ഐഇഡിഎസുകളാണ് സുരക്ഷാ സേന കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നക്സലുകളുടെ നീക്കം തടസ്സപ്പെടുത്താനുള്ള നീക്കമാണ് സുരക്ഷാ സേന നടത്തുന്നത്. നക്സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

മൂന്ന് തവണ ബിജെപി

മൂന്ന് തവണ ബിജെപി


കഴിഞ്ഞ മൂന്ന് നിയമസഭാ തിര‍ഞ്ഞെടുപ്പുകളിലും ബിജെപിയാണ് ഛത്തീസ്ഗഡില്‍ വിജയിച്ച് അധികാരത്തിലെത്തിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കാളികളായിരുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനത്തെത്തിയിരുന്നു. പ്രദേശത്ത് നക്സല്‍ ആക്രമണങ്ങളെ നിയന്ത്രിക്കുന്നത് കോണ്‍ഗ്രസാണെന്ന ആരോപണങ്ങളാണ് മോദി ആരോപിക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ പരാജയം ഒളിപ്പിക്കുന്നതിന് വേണ്ടിയാണ് ആരോപണങ്ങള്‍ എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. നക്സലിസത്തെ പ്രതിരോധിക്കുന്നതിലും സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നതിലും ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പ്രതിപക്ഷവും ബിജെപിയും

പ്രതിപക്ഷവും ബിജെപിയും


പ്രതിമാസം ഒരു രൂപയ്ക്ക് 35 കിലോ അരിയും സോപ്പും നല്‍കുമെന്നാണ് പ്രതിപക്ഷം മുന്നോട്ടുവച്ച വാഗ്ദാനം. ഇതിന് പുറമേ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച വാഗ്ദാനം. 190 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗ് രജ്നാന്ദനില്‍ നിന്നാണ് മത്സരിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ 12 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+