കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് അധോലോകത്തിന്റെ വധഭീഷണി

  • By Anwar Sadath
Google Oneindia Malayalam News

റായ്പുര്‍: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് എംഎല്‍എ ധനേന്ദ്ര സാഹുവിന് അധോലോക നേതാവ് ബബ്ലു ശ്രീവാസ്തവയുടെ വധഭീഷണി. എംഎല്‍എ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണിയെ തുടര്‍ന്ന് തിക്രപ്പാറ പോലീസ് സ്‌റ്റേഷനിലും റായ്പൂര്‍ പോലീസ് മേധാവിക്കും ധനേന്ദ്ര സാഹു പരാതി നല്‍കി. ഭീഷണിയെത്തിയ ഫോണ്‍ നമ്പരും കൈമാറിയിട്ടുണ്ട്.

കാണ്‍പൂരില്‍ നിന്നാണ് ബബ്ലു ശ്രീവാസ്തവ ഭീഷണിപ്പെടുത്തിയതെന്ന് എംഎല്‍എ പറഞ്ഞു. കാണ്‍പൂരിലൂള്ള താന്‍ റായ്പൂരിലേക്കും ആസ്ഥാനം വിപുലപ്പെടുത്തുകയാണെന്നും എതിര്‍ക്കുന്നവരെ വകവരുത്തുമെന്നുമായിരുന്നു ഭീഷണി. റായ്പൂരില്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന അധോലോക പ്രവര്‍ത്തനങ്ങളെ എംഎല്‍എ എതിര്‍ത്തതാണ് ഭീഷണിക്ക് കാരണമായി പറയുന്നത്.

congress

ഒരു എംഎല്‍എ എന്ന രീതിയില്‍ നല്ലനിലയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. അഴിമതിയും അധോലോക പ്രവര്‍ത്തനും അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ പലകാര്യങ്ങളും റായ്പൂരില്‍ താന്‍ എതിര്‍ക്കാറുണ്ട്. റായ്പൂരിലുള്ള ചിലരും ഇതിന് പിന്നിലുണ്ടെന്ന് എംഎല്‍എ പേരെടുത്ത് പരാമര്‍ശിക്കാതെ സൂചിപ്പിച്ചു.

അടുത്തിടെ റായ്പൂര്‍ അധോലോക മാഫികളുടെ വിളയാട്ടമായി മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുകുന്ന സ്ഥലങ്ങളിലൊന്നാണ് ഇപ്പോള്‍ റായ്പുര്‍. റിയസ് എസ്റ്റേറ്റില്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുത്ത നടപടി സ്വീകരിച്ചിട്ടില്ല.

English summary
Chhattisgarh Congress MLA gets life threat from the underworld
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X