ഛത്തീസ്ഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രി? മറുപടി ഇങ്ങനെ
ന്യൂഡൽഹി: രണ്ട് ഘട്ടങ്ങളിലായി ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി. കോൺഗ്രസും ബി ജെ പി യും തമ്മിലായിരുന്നു കടുത്ത പോരാട്ടം. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെങ്കിൽ അധികാരം നിലനിർത്താനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്.
ഇരുപാർട്ടികൾക്കും തങ്ങൾ ജയിക്കുമെന്ന പ്രതീക്ഷയുണ്ട്. കോൺഗ്രസ് പാർട്ടിയാണെങ്കിൽ വീണ്ടും സർക്കാർ രൂപീകരിക്കാൻ പൂർമായും സജ്ജമായിരിക്കുകയാണ്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി
യാൽ ആരായിരിക്കും മുഖ്യമന്ത്രി ആവുക എന്ന ചോദ്യമാണ് ഉയരുന്നത്.

ഇപ്പോൾ ഈ ചോദ്യത്തിന് ഉത്തരം നൽകയിരിക്കുകയാണ് ഉപ മുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ. ആര് മുഖ്യമന്ത്രി ആവണം എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചിരുന്നു. കോൺഗ്രസ് വീണ്ടും സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഭൂപേഷ് ബാഗേൽ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ നല്ല സ്വാധീനം ചെലത്തിയെന്നും ദിയോ പറഞ്ഞു. കോൺഗ്രസ് സർക്കാർ രൂപീകരിക്കും വോട്ടിംഗ് 72 - 73 ശതമാനം ആകാമെന്നും കോൺഗ്രസ് ചെയ്യുന്ന പ്രവർത്തനങ്ങൾ നേരിട്ട് സ്വാധീനം ചെലത്തുമെന്നും കോൺഗ്രസ് വിജയിക്കുമെന്നും ദിയോ പറഞ്ഞിരുന്നു.
രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിൽ ആണ് വോട്ടെടുപ്പ് നടന്നിരുന്നത്. 70 ശതമാനത്തിൽ അധികം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സംസഥാനത്ത് 20 സീറ്റുകളിലേക്കാണ് നവംബർ ഏഴിന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. ഇത്തവണ 90 സീറ്റുകളിൽ 75 സീറ്റുകൾ നേടുമെന്ന് നേരത്തെ തന്നെ കോൺഗ്രസ് പറഞ്ഞിരുന്നു.
90 നിയമസഭാ സീറ്റുകളിൽ 68 ലും വിജയിച്ചാണ് കോൺഗ്രസ് 2018 ൽ രമൺ സിംഗിന്റെ ബി ജെ പി സർക്കാരീനെ പുറത്താക്കി അധികാരത്തിൽ കയറിയത്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ കോൺഗ്രസിന്റെ നില ഉയർന്നു. 71 സീറ്റുകളാണ് നിലവിൽ. ജനങ്ങൾക്ക് കോൺഗ്രസ് സർക്കാരിനെ പൂർണ വിശ്വാസമാണെന്നാണ് കോൺഗ്രസ് പറയുന്നത്.












Click it and Unblock the Notifications